അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പായ വികസനങ്ങളെക്കുറിച്ച് പി. ഉബൈദുല്ല എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
പി. ഉബൈദുല്ല എം.എൽ.എ
- മലപ്പുറം കോട്ടപ്പടി ഫ്ലൈ ഓവറിന് കിഫ്ബിയിൽനിന്ന് 89.92 കോടിയുടെ ഭരണാനുമതി
- മലപ്പുറം ഗവ. വനിത കോളജിന് സ്വന്തം കെട്ടിടം നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി ഇൻകെൽ എജൂസിറ്റിയിൽ യാഥാർഥ്യമാക്കി. ആസ്തി ഫണ്ടിൽനിന്ന് 2.30 കോടിയുടെ കെട്ടിടനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബിയിൽനിന്ന് എട്ട് കോടിയുടെ നിർമാണത്തിനും ഭരണാനുമതി. പുതിയ കോഴ്സുകൾ കൊണ്ടുവന്നു. 12 അധ്യാപക-അനധ്യാപക തസ്തികകൾ യാഥാർഥ്യമാക്കി.
- മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് 3.45 കോടിയുടെ കെട്ടിടം യാഥാർഥ്യമാക്കി. സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചു. ഡോക്ടർമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിെൻറയും 23 തസ്തികകൾ സൃഷ്ടിച്ചു.
- കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാര തുക 29 കോടി അനുവദിച്ചു. ബൈപാസ് നിർമാണം പൂർത്തീകരിച്ചു. 3.25 കോടി രൂപ കൂടി അനുവദിച്ചു.
- മലപ്പുറം സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണത്തിന് രണ്ട് കോടി
- മലപ്പുറത്ത് പബ്ലിക് ഹെൽത്ത് ലാബ് യാഥാർഥ്യമാക്കി. 10 തസ്തികകൾ സൃഷ്ടിച്ചു
- മലപ്പുറത്ത് വനിത പൊലീസ് സ്റ്റേഷൻ യഥാർഥ്യമാക്കി
- കാവുങ്ങൽ-മുണ്ടുപറമ്പ് ബൈപാസ് നവീകരണത്തിന് ആറ് കോടി
- മലപ്പുറം ഗവ. കോളജിന് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിന് 5.4 കോടി. പി.ജി ബ്ലോക്ക് നിർമാണത്തിന് മൂന്ന് കോടി
- മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ച് കോടി. 16 വിദ്യാലയങ്ങൾക്ക് 79.15 കോടി.
- കോഡൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊണ്ടുവരാൻ സാധിച്ചു. എംപ്ലോയ്മെൻറ് ഓഫിസ്, ആർ.ടി ഓഫിസ് പരിധികൾ പുനർനിർണയിച്ചു.
- മലപ്പുറം കുടുംബ കോടതിക്ക് കെട്ടിടം നിർമിക്കാൻ 25 സെൻറ് ലഭ്യമാക്കി
- കോട്ടക്കുന്ന് ടൂറിസം പാർക്കിൽ രണ്ട് കോടിയുടെ വികസന പദ്ധതികൾ കൂടി യഥാർഥ്യമാക്കി.
- കിഴക്കെത്തല മുതൽ മച്ചിങ്ങൽ വരെ ദേശീയപാത നവീകരണം (നാലുവരിപാത, സൗന്ദര്യവത്കരണം-35 കോടി)
- ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പദ്ധതികൾക്ക് ട്രീറ്റ്മെൻറ് പ്ലാൻറ്, ഗാർഹിക കണക്ഷൻ, പൈപ്പ് മാറ്റൽ തുടങ്ങിയവക്ക് അഞ്ച് കോടി.
- മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 7.90 കോടി
- കോഡൂർ, മൊറയൂർ പഞ്ചായത്ത് ബഡ്സ് സ്കൂളുകൾക്ക് കെട്ടിടം
- മലപ്പുറം ഗവ. ടി.ടി.ഐ കെട്ടിട നിർമാണത്തിന് ഒരു കോടി
- 18 സ്ഥലങ്ങളിൽ ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് 77 ലക്ഷം
- പ്രകാശപൂരിത മലപ്പുറം മണ്ഡലം. 110 സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ
- എട്ട് അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം നിർമിച്ചു
- മൊറയൂർ, പുൽപറ്റ, പൂക്കോട്ടൂർ സമഗ്ര കുടിവെള്ള പദ്ധതി സർവേ പൂർത്തിയായി
- ചെറുകിട കുടിവെള്ള പദ്ധതികൾക്ക് 120 ലക്ഷം
- 17 വിദ്യാലയങ്ങൾക്ക് ബസുകൾ /വാഹനം വാങ്ങുന്നതിന് 175.30 ലക്ഷം
- മൊറയൂർ കുടുംബരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരം ലഭിച്ചു. കെട്ടിടം നിർമാണത്തിന് 75 ലക്ഷം
- മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.
- മൂന്ന് തൂക്കുപാലങ്ങൾ പുനർനിർമിക്കുന്നതിന് 2.66 കോടി
കെ. മജ്നു (സി.പി.എം ഏരിയ സെക്രട്ടറി)
- മണ്ഡലത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കാര്യമായൊന്നും ചെയ്തില്ല.
- എം.എൽ.എ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം പൂർത്തിയാക്കാമായിരുന്നു.
- യു.ഡി.എഫ് പേരിന് മാത്രം തുടങ്ങിയ മലപ്പുറം ഗവ. വനിത കോളജിെൻറ പുരോഗതി എൽ.ഡി.എഫ് സർക്കാറിെൻറ നേട്ടമാണ്. സ്ഥലം ലഭ്യമാക്കിയതും കെട്ടിട നിർമാണഫണ്ട് വകയിരുത്തിയതും പുതിയ കോഴ്സുകൾ കൊണ്ടുവന്നതും തസ്തികകൾ സൃഷ്ടിച്ചതും ഈ സർക്കാർ.
- മലപ്പുറം നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിധി വരെ പരിഹാരമാവുന്ന ബൈപാസ് നിർമാണം ഈ സർക്കാർ പൂർത്തീകരിച്ചു. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാനോ കേസ് തീർപ്പാക്കാനോ യു.ഡി.എഫിെൻറ കാലത്ത് എം.എൽ.എക്ക് കഴിഞ്ഞില്ല.
- അഞ്ചുവർഷം 30 കോടി രൂപയോളം ആസ്തിവികസന ഫണ്ടായി എം.എൽ.എക്ക് ലഭിക്കും. ഇതിൽ നല്ലൊരു ഭാഗവും വകമാറ്റുകയോ മറ്റേതെങ്കിലും രീതിയിൽ ചെലവഴിക്കുകയോ ലാപ്സാക്കുകയോ ചെയ്തിട്ടുണ്ട്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണമായിട്ടും സംയോജിത വികസന പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞില്ല.
- താലൂക്ക് ആശുപത്രി വികസനം, സബ് രജിസ്ട്രാർ ഓഫിസ്, ഹൈടെക് സ്കൂൾ തുടങ്ങിയവയെല്ലാം എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് പൊതുവായി നടപ്പാക്കിയ പദ്ധതികളാണ്. ഇവ എം.എൽ.എയുടെ നേട്ടമായി കാണാൻ കഴിയില്ല.
- കിഫ്ബിയുടെ സ്ഥിരം വിമർശകരായ യു.ഡി.എഫിെൻറ എം.എൽ.എ തന്നെ അതിെൻറ ഫണ്ടുപയോഗിച്ച് വികസനപ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് അവകാശപ്പെടുന്നത് ഒരേസമയം സ്വാഗതാർഹവും വിരോധാഭാസവുമാണ്.
ഞങ്ങൾക്കും പറയാനുണ്ട്
മലപ്പുറം നഗരത്തിലെത്തുന്ന യാത്രക്കാർക്കും ഇവിടെ കച്ചവട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. ഇ-ടോയ്ലറ്റുകൾ നോക്കുകുത്തിയാണ്. കംഫർട്ട് സ്റ്റേഷനുകൾ മിക്കപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നു. അടിയന്തര പരിഹാരം കാണേണ്ട വിഷയമാണിത്.
എം.പി. സിദ്ദീഖ് (വ്യാപാരി, മലപ്പുറം)
പാചകവാതകം, പെട്രോൾ വില തുടങ്ങി സകലമാന വിലവർധനവുകളും രാഷ്ട്രീയ മാറ്റങ്ങളും നിയമനടത്തിപ്പുകളിലെ അപാകതകളും എല്ലാമെല്ലാം ഏറ്റവും മോശമായി ബാധിക്കുന്നത് സ്ത്രീകളെക്കൂടെയാണ്.
വീട്ടുകാർ പറയുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക എന്നതിലപ്പുറമൊരു രാഷ്ട്രീയ പ്രവർത്തനം പോലും പരിചയമില്ലാത്ത ഈ വിഭാഗത്തിന് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളും ഇനിയുമേറെ ആവശ്യമുണ്ട്. മണ്ഡലത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ-തൊഴിൽ പദ്ധതികൾ കൂടുതൽ നടപ്പാക്കണം.
താഹിറ അബ്ദുൽ ഖാദർ (എഴുത്തുകാരി) പെരിമ്പലം, ആനക്കയം
മലപ്പുറം മണ്ഡലത്തിലെ മേൽമുറി പ്രദേശത്ത് സർക്കാർ സ്കൂളുകൾ വളരെയധികം ശോച്യാവസ്ഥയിൽ ആണ്. ഇതിന് ഒരുതീരുമാനം സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നു. കോട്ടപ്പടി മാർക്കറ്റിെൻറ പണി എത്രയും പെെട്ടന്ന് തീർക്കാനുള്ള നടപടി ഉണ്ടാവണം.
ആഷിഖ് (പ്രവാസി) മുട്ടിപ്പടി, മേൽമുറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.