പരപ്പനങ്ങാടി: ലോക അസ്ഥി ബലക്ഷയ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 22ന് പരപ്പനങ്ങാടി നഹാസ് ആശുപത്രി, എക്സൈസ് വകുപ്പിന്റെ ലഹരിവർജന മിഷൻ വിമുക്തി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ, നശാമുക്ത് ഭാരത് എന്നിവയുടെ പങ്കാളിത്തത്തോടെ മാരത്തൺ സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ ഏഴിന് നഹാസ് ആശുപത്രിയിൽനിന്ന് ആരംഭിക്കുന്ന കൂട്ട മത്സരയോട്ടം തീരദേശം ചുറ്റി നഹാസിൽ സമാപിക്കും. 10 കി.മീ. മത്സരിച്ചോടാൻ തയാറുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. 25,001, 10,001, 5001 രൂപ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കും നാലു മുതൽ 10 വരെ സ്ഥാനം നേടുന്നവർക്ക് 1001 രൂപയും നഹാസ് കാഷ് പ്രൈസ് നൽകുമെന്ന് നഹാസ് എച്ച്.ആർ മാനേജർ സി.പി. സക്കരിയ്യ കേയി അറിയിച്ചു
. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ജഴ്സിയും സമ്മാനിക്കും. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യാതിഥിയാവും. താനൂർ, പരപ്പനങ്ങാടി നഗരസഭ അധ്യക്ഷന്മാർ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവർ സംബന്ധിക്കും. കോമ്പറ്റീഷൻ റേസ് നഹാസ് ആശുപത്രിയിൽനിന്ന് ആരംഭിച്ച് പൂരപ്പുഴ തൂവൽതീരം വഴി നഹാസ് ആശുപത്രിയിൽ സമാപിക്കും. സമാന്തരമായി നടക്കുന്ന ഫൺ റേസ് നഹാസ് ആശുപത്രിയിൽനിന്ന് തുടങ്ങി കരിങ്കല്ലത്താണി വഴി നഹാസ് ആശുപത്രിയിൽ സമാപിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.