ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ അധ്യാപകനായ പ്രഫ. സുദർശൻ പത്മനാഭനെ തെൻറ മകൾ ഏറെ ഭയ പ്പെട്ടിരുന്നതായി പിതാവ് അബ്ദുൽ ലത്തീഫ്. വെള്ളിയാഴ്ച ൈവകീട്ട് ചെന്നൈയിൽ മുഖ്യ മന്ത്രി എടപ്പാടി പളനിസാമി, ചെന്നൈ ഡി.ജി.പി ജെ.കെ. ത്രിപാഠി എന്നിവരെ നേരിൽ സന്ദർശിച്ച് പരാതി നൽകിയതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ കളുടെ മൊബൈൽ ഫോണിലെ സ്ക്രീൻഷോട്ടിൽ തെൻറ മരണത്തിന് കാരണക്കാരൻ പ്രഫ. സുദർശൻ പത്മനാഭനാണെന്ന് കൃത്യമായി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.
സുദർശൻ പത്മനാഭനെ ഭയമായതിനാൽ നവംബർ എട്ടിന് രാത്രി ലോജിക് വിഷയത്തിെൻറ ഉത്തരക്കടലാസ് വാങ്ങാൻ ഫാത്തിമ കൂട്ടുകാരിയെയാണ് അയച്ചത്. രാത്രി 9.30ഓടെ ഹോസ്റ്റലിലെ മെസ് ഹാളിൽ ഒരു മണിക്കൂറോളം കരഞ്ഞുകൊണ്ടിരുന്ന ഫാത്തിമയെ മൂക്കുത്തി ധരിച്ച ഒരു സ്ത്രീ ആശ്വസിപ്പിച്ചിരുന്നു. ഇവർ ആരാണെന്ന് കണ്ടെത്തി വിചാരണ നടത്തണം. ‘എസ്.പി’യുടെ (സുദർശൻ പത്മനാഭൻ) ഭാഗത്തുനിന്ന് നിരവധി കുട്ടികൾക്ക് നിരന്തര പീഡനമുണ്ടാവുന്നതായും അയാൾ മോശക്കാരനാണെന്നും ഫാത്തിമ പലപ്പോഴായി ഉമ്മയോട് പറഞ്ഞിട്ടുണ്ട്. മതപരമായ വിവേചനവും ഉണ്ടായിട്ടുണ്ട്. സുദർശൻ പത്മനാഭെൻറ ഭാഗത്തുനിന്ന് ഏതുതരത്തിലുള്ള പീഡനമാണ് ഉണ്ടായതെന്ന് അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവരണം. മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
െഎ.െഎ.ടി അധികൃതരും പൊലീസും ചേർന്ന് തെളിവുകൾ നശിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായും അബ്ദുൽ ലത്തീഫ് ആരോപിച്ചു. ഹോസ്റ്റൽ, മെസ് എന്നിവിടങ്ങളിലെ സി.സി.ടി.വി കാമറ വിഡിയോ ക്ലിപ്പിങ്ങുകൾ രണ്ടു മണിക്കൂറിനകം തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് നിഷേധിച്ചു. ആത്മഹത്യക്ക് ഉപയോഗിച്ചതായി പറയപ്പെടുന്ന കയർ കാണാതായതിലും ദുരുഹതയുണ്ട്. കയർ എവിടെനിന്നാണ് കിട്ടിയതെന്നും അന്വേഷിക്കണം. മകൾ എഴുതിവെച്ച ആത്മഹത്യ കുറിപ്പ് അധികൃതർ മുക്കിയതായും സംശയമുണ്ട്. ആത്മഹത്യചെയ്ത മുറിയിൽ സാധനങ്ങളെല്ലാം അലക്ഷ്യമായാണ് കിടന്നിരുന്നത്. മുറിയിൽ എല്ലാവരും സാധാരണപോെല കയറിയിറങ്ങിയിരുന്നു. പൊലീസ് മുറി പൂട്ടി മുദ്രവെച്ചില്ല. അതേസമയം, മുറിയുടെ ഫോേട്ടായെടുക്കാൻ തെൻറ കുടുംബാംഗങ്ങളെ സമ്മതിച്ചില്ല.
സഹപാഠിയായ വിദ്യാർഥിനിയുടെ സാധനങ്ങളും മുറിയിൽനിന്ന് മാറ്റിയിരുന്നു. മൊബൈൽ ഫോൺ പോലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിടന്നിരുന്നത്. ഭാഗ്യത്തിനാണ് ഫോണിലെ ആത്മഹത്യ കുറിപ്പ് സ്ക്രീൻഷോട്ട് എടുക്കാൻ കഴിഞ്ഞത്. മരണം സംഭവിച്ചതിനുശേഷം െഎ.െഎ.ടി അധികൃതരിൽ ആരും തങ്ങളെ വിളിക്കുകയോ അന്വേഷിക്കുകയോ ആശ്വസിപ്പിക്കുകയോ ഉണ്ടായില്ല. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽനിന്ന് തങ്ങൾക്ക് മോശം അനുഭവമാണ് ഉണ്ടായത്. പൊലീസിെൻറ കസ്റ്റഡിയിലുള്ള മൊബൈൽ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും തമിഴ്നാട് മുഖ്യമന്ത്രിയിലും ഡി.ജി.പിയിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ലത്തീഫ് പറഞ്ഞു.
അതിനിടെ, കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ വിദ്യാർഥി വിഭാഗം മദ്രാസ് െഎ.െഎ.ടിക്ക് മുന്നിൽ പിക്കറ്റിങ് നടത്തി. കവിനേശൻ നേതൃത്വം നൽകി. 50ഒാളം പ്രവർത്തകർ അറസ്റ്റിലായി. ഫാത്തിമയുടെ മരണം അറിഞ്ഞയുടൻ പൊലീസിനെ വിവരം അറിയിച്ചിരുന്നതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച മദ്രാസ് െഎ.െഎ.ടി അധികൃതർ വാർത്തക്കുറിപ്പ് ഇറക്കി. െഎ.െഎ.ടിയിലെ അധ്യാപകരെയും വിദ്യാർഥികളെയും സംബന്ധിച്ച് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഫാത്തിമ ലത്തീഫിെൻറ പിതാവ് അബ്ദുൽ ലത്തീഫ് ഡി.എം.കെ പ്രസിഡൻറ് എം.കെ.സ്റ്റാലിനെ സന്ദർശിച്ചു. ഫാത്തിമയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്റ്റാലിൻ ശക്തിയായി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.