ചേർത്തല: പൂച്ച മാന്തിയതിനെത്തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് റാബീസ് വാക്സിൻ എടുത്തതിനെത്തുടർന്ന് തളർന്നുപോയെന്ന് ആരോപിച്ച് കുടുംബം ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നൽകി.
ചേർത്തല നഗരസഭ 20ാം വാർഡിൽ കോര്യംപള്ളി നികർത്തിൽ പ്രദീപ് - അനിത ദമ്പതികളുടെ മകൻ കാർത്തിക്കാണ് നടക്കാൻപോലുമാവാതെ അവശനിലയിൽ കഴിയുന്നത്. ജനുവരി 19ന് രാത്രിയിലായിരുന്നു പൂച്ച മാന്തിയത്. തുടർന്ന്, ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധക്കുള്ള റാബീസ് വാക്സിൻ എടുക്കാനെത്തിയപ്പോൾ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു.
ആദ്യ കുത്തിവെപ്പ് അവിടെ എടുത്തശേഷം 22ന് തുടർ ചികിത്സക്ക് താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തി. രണ്ടാമത്തെ കുത്തിവെപ്പും മൂന്നാമത്തെ കുത്തിവെപ്പും താലൂക്ക് ആശുപത്രിയിൽ എടുത്തതോടെ ശരീരത്തിന് അവശതകൾ ഉണ്ടായതായി കുടുംബം പറയുന്നു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിച്ചു. ഇതേതുടർന്നാണ് ചികിത്സാപിഴവ് കാട്ടി ആരോഗ്യമന്ത്രിക്കും ബാലാവകാശ കമീഷനും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.