ന്യൂഡൽഹി: പെരിയാർ കടുവ സങ്കേതത്തിൽ എത്തുന്ന സഞ്ചാരികൾക്കായി കേരളം ഒരുക്കിയ മെഗാ പാർക്കിങ് തമിഴ്നാടിന്റെ പാട്ടഭൂമിയിലാണോ എന്നറിയാൻ സർവേ നടത്താൻ നിർദേശിച്ച് സുപ്രീംകോടതി. രണ്ടു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നു മാസത്തിനകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ സർവേ ഓഫ് ഇന്ത്യക്കാണ് നിർദേശം. ജി.പി.എസ് അടക്കം നവീന സംവിധാനങ്ങൾ ഉപയോഗിച്ച് അവ്യക്തതകളില്ലാതെ സർവേ നടത്തണമെന്നും ജസ്റ്റിസുമാരായ അഭയ് ഓക, പങ്കജ് മിത്തൽ എന്നിവർ പറഞ്ഞു.
1886ലെ മുല്ലപ്പെരിയാർ കരാർ പ്രകാരം തങ്ങൾക്ക് കിട്ടിയ പാട്ടഭൂമിയിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ഹരജിക്കാരായ തമിഴ്നാട് സർക്കാർ വാദിച്ചു. എന്നാൽ, ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജകുടുംബവുമായി 1886ൽ ഒപ്പുവെച്ച കരാറിൽ പെരിയാറിലെ ഭൂമിയുടെ അവകാശത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് കേരളം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.