കൊച്ചി: പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച വീണ്ടും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. മൊബൈൽ ഫോൺ ഹാജരാക്കണം എന്നാണ് എം.എൽ.എ പറഞ്ഞു. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് ആറുമാസത്തേക്കാണ് എൽദോസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
സി.പി.എം നേതാക്കൾക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിൽ സി.പി.എമ്മിനെകൂടി സമ്മർദത്തിലാക്കുക എന്ന ലക്ഷ്യമാണ് സസ്പെൻഷൻ നടപടിക്കുപിന്നിൽ. അച്ചടക്ക നടപടിക്കാലത്ത് എൽദോസ് കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.