കോൺഗ്രസി​െൻറ ശത്രുക്കൾ പാർട്ടിക്കാർ തന്നെ - എ.​െക ആൻറണി

തിരുവനന്തപുരം: പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടി​െയന്ന്​ എ.കെ ആൻറണി. നേതാക്കളുടെ പരസ്യ പ്രസ്​താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണ്​. കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെയാണ്​. 67ലേതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ കടന്നു പോകുന്നതെന്നും എ.​െക ആൻറണി പറഞ്ഞു. തിരുവനന്തപുരത്ത്​ ലീഡർ ജന്മശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ആൻറണി. 

കരുണാക​​​​െൻറ കാലത്ത് പാർട്ടിയിൽ പ്രശ്നങ്ങൾ വരുമ്പോൾ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നു. കലാപമാണ്​ അടുത്തിടെ കോൺഗ്രസിലുണ്ടായത്. ചെങ്ങന്നൂരിൽ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കിൽ കോൺഗ്രസിനെ തകർത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. കരുണാകരനുണ്ടായിരുന്നെങ്കിൽ ചെങ്ങന്നൂരിലെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും  വിശ്വാസം ഉണ്ടായിരുന്ന നേതാവായിരുന്നു കരുണാകരൻ. അങ്ങനെയായിരുന്നെങ്കിൽ ബി.ജെ.പിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആൻറണി പറഞ്ഞു.  

ഇന്ന്​ നേതാക്കൾ പരസ്യമായി തമ്മിൽ പോരടിച്ച്​ പാർട്ടിയെ ജനങ്ങൾക്കിടയിൽ അപഹാസ്യരാക്കി. നേതാക്കൾക്ക് ലക്ഷമണ രേഖ വരക്കണം. ചാനലിൽ വെച്ച്​ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യരുത്​. പ്രധാന തീരുമാനങ്ങൾ പാർട്ടി വേദിയിലാണ്​ ചർച്ച ചെയ്യേണ്ടത്​. നേതാക്കൾക്ക്​ സ്വയം നിയന്ത്രണം വേണം. പാർട്ടി യോഗങ്ങൾ ഇന്നത്തെ പോലെ ആകരുത് . വിശദമായ ചർച്ച പാർട്ടി യോഗങ്ങളിൽ നടക്കണം. നേതാക്കൾ യോഗത്തിൽ പൂർണമായി പങ്കെടുക്കണം. കെ കരുണാകരൻ പാർട്ടി യോഗങ്ങളിൽ നിന്ന് ഇടക്ക് ഇറങ്ങി പോകാറില്ല എന്നും ആൻറണി വ്യക്​തമാക്കി. 

പാർട്ടി തീരുമാനമെടുത്താൽ അതായിരിക്കണം പാർട്ടി നയം. മുന്നണിയിൽ പാർട്ടിക്ക് ഒരേ നിലപാടേ പാടുള്ളൂ എന്നു പറഞ്ഞ ആൻറണി കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകി നിയമസഭ പ്രമേയം പാസാക്കണം എന്നും ആവശ്യപ്പെട്ടു.  
 

Tags:    
News Summary - Party Workers Is the Enemies of Congress, AK Antony - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.