കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് പാർവതി. 'അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ നൽകാൻ നിങ്ങൾക്ക് നാണമില്ലേ' എന്നും പ്രമുഖ പത്രത്തിന്‍റെ പേരെടുത്തുപറഞ്ഞുകൊണ്ട് പാർവതി ചോദിച്ചു. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്.
ഇതുവരെ സ്ഥാനാർഥിത്വത്തെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയും ഇങ്ങനെ ഒരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ല. ഈ വാർത്ത തിരുത്തണമെന്നും പാർവതി ട്വിറ്ററിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പാർവതി തിരുവോത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. തന്‍റെ നിലപാടുകൾ തുറന്ന് പ്രകടിപ്പിക്കുകയും എതിർപ്പുകളെ ധീരതയോടെ നേരിടുകയും ചെയ്യുന്ന പാർവതി തിരുവോത്തിനെ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് നൽകുന്നതെന്നും കർഷക സമരത്തിന് പാർവതി നൽകിയ പിന്തുണ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ചുവെന്നുമൊക്കെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഈ വാർത്ത പിൻവലിക്കണമെന്നാണ് പ്രമുഖ പത്രത്തോട് പാർവതി ആവശ്യപ്പെട്ടിട്ടുള്ളത്.
Shame @mathrubhumieng on such baseless and misleading articles. I never said anything about contesting and no party has approached me. I demand a correction on this. https://t.co/bdiRSIyjvO
— Parvathy Thiruvothu (@parvatweets) February 11, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.