കായംകുളം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവാണ്.
നേരത്തേയും പലർക്കും പരിക്കേറ്റിട്ടുണ്ട്. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.
തലക്ക് പരിക്കേറ്റ പരമേശ്വരൻ കായംകുളം ഗവ. ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.