പാസഞ്ചർ ട്രെയിൻ റദ്ദാക്കൽ: സതേൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം

പാലക്കാട്-തൃശൂർ-കണ്ണൂർ മേഖലയിലെ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം സതേൺ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി. നോട്ടീസ് കാമ്പയിനും ഒക്ടോബർ 12ന് സംഘടിപ്പിച്ച ബാഡ്ജ് ധരിച്ച് യാത്ര ചെയ്ത ട്രെയിൽ യാത്രാ സംരക്ഷണ ദിനത്തിനും പിന്നാലെ തുടർ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നിവേദനം നൽകിയത്.

സ്ത്രീ യാത്രക്കാർ ഉൾപ്പെടെ സ്ഥിരം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങളും സ്റ്റേഷനിലെയും കമ്പാർട്ട്മെന്റിലെയും അപര്യാപ്തമായ എമർജൻസി മെഡിക്കൽ സംവിധാനത്തെ കുറിച്ചും നിവേദനത്തിൽ പ്രത്യേകം പരാമർശിച്ചു. നിലവിലുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ തിരികെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി എം. ഫിറോസ് കോഴിക്കോടും സെൻട്രൽ കമ്മിറ്റി മെംബർമാരായ സുജനപാൽ എടത്തോട്ടത്തിൽ, അബൂബക്കർ ഇർഷാദ് പള്ളിയാളി എന്നിവരുടെ സംഘമാണ് സതേൺ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തിയത്. 

Tags:    
News Summary - Passenger train cancellation: Malabar Train Passengers Forum petitions Southern Railway General Manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.