കോഴിക്കോട്: കോഴിക്കോട് നിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കുന്നതിലെ അവ്യക്തതയെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം മുടങ്ങിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു.
ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചു മുള്ള വിമാനയാത്രകൾ തടസപ്പെടുകയാണ്.
കണ്ണൂർ , കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസും മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. അതെ സമയം പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
സാങ്കേതിക തടസം കാരണമാണ് കരാര്‍ പുതുക്കുന്നത് വൈകുന്നതെന്നാണ് വിവരം. ഇന്നു വൈകിട്ടോടെ പ്രശ്ന പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.