തിരുവനന്തപുരം: സംഗീത സംവിധായകൻ പരേതനായ എം.ജി രാധാകൃഷ്ണെൻറ ഭാര്യ പത്മജ രാധാകൃഷ്‌ണൻ (68) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ച തിരുവനന്തപുരം എസ്.കെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗാനരചയിതാവും ചിത്രകാരിയുമാണ്. മിസ്റ്റർ ബീൻ എന്ന ചിത്രത്തിലൂടെ മകൻ എം.ആർ. രാജാകൃഷ്ണൻ ഈണമിട്ട പാട്ടുകൾക്ക് വരികളെഴുതിയത് ഇവരായിരുന്നു. എം.ജി. രാധാകൃഷ്‌ണൻ ഈണമിട്ട ലളിതഗാനങ്ങൾക്കും വരികളെഴുതിയിട്ടുണ്ട്.
ലോക്ഡൗണിൽനിന്ന് അതിജീവനം എന്ന സേന്ദശവുമായി ദിവസങ്ങൾക്ക് മുമ്പ് മൗത്ത് ഓർഗനിൽ ‘എല്ലാരും ചൊല്ലാണ്’ എന്ന പ്രശസ്ത ഗാനം വയിച്ചതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
പരേതരായ ടി.ടി. നീലകണ്ഠൻ നയാർ - എം.പി. അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകളാണ്. മക്കൾ: എം.ആർ. രാജാകൃഷ്ണൻ, കാർത്തിക. ഗായകൻ എം.ജി. ശ്രീകുമാർ, സംഗീതജ്ഞ പ്രഫ. കെ. ഓമനക്കുട്ടി എന്നിവർ ഭർതൃസഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.