പി.സി. ജോർജിന്‍റെ എത്തിക്സ് കമ്മിറ്റി അംഗത്വം: നിയമസാധുത പരിശോധിക്കണം -ജോസഫൈൻ

കോഴിക്കോട്: പി.സി. ജോർജ് എം.എൽ.എ എത്തിക്സ് കമ്മിറ്റി അംഗമായിരിക്കുന്നത്​ ശരിയല്ലെന്ന്​ വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. അദ്ദേഹത്തി​​​െൻറ അംഗത്വത്തി​​​െൻറ നിയമസാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കമീഷൻ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.

പി.സി. ജോർജ് പലപ്പോഴും പുലഭ്യം പറയുകയാണ്. വനിത കമീഷൻ അധ്യക്ഷയെന്ന നിലക്ക് തനിക്കെതിരെ നേരത്തെ മോശം പരാമർശം നടത്തിയിരുന്നു. അത് വീണ്ടും ആവർത്തിക്കുകയാണ്. എം.എൽ.എ എന്ന വിശേഷാധികാരത്തി​​​െൻറ പേരിൽ മാത്രമാണ് പി.സി ജോർജിെന അദ്ദേഹം എന്നു വിളിക്കുന്നത്. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്.

ന്യായമായ ആവശ്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു അവരുടേത്. ബലാത്സംഗത്തേക്കാള്‍ ഭീകരമാണ് സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങൾ. മലയാള ഭാഷയില്‍ പോലുമില്ലാത്ത മോശമായ പദപ്രയോഗങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കുന്നത്. വിമര്‍ശനങ്ങൾ അംഗീകരിക്കുന്നയാളാണ് താന്‍. എന്നാല്‍, വിമര്‍ശനത്തിന് സഭ്യമായ ഭാഷയാണ് ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PC George Ethics Committee kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.