കോട്ടയം: പ്രളയസമയത്ത് ഹൈറേഞ്ചിൽ എ.കെ.ജിക്കൊപ്പം സമരം ചെയ്തത് കെ.എം. ജോർജാണെന്ന് പി.സി. ജോർജ് എം.എൽ.എ. മാണി സമരത്തിെനാന്നും ഉണ്ടായിരുന്നില്ല. അന്ന് അദ്ദേഹം പാർട്ടിയിൽ സജീവമായിരുന്നില്ല. ചുമ്മാതെ ഒാരോന്നുപറഞ്ഞാൽ സത്യമാകില്ല. ഫാ. വടക്കൻ ജീവിച്ചിരുന്നെങ്കിൽ ഇൗ പ്രസ്താവന കേട്ട് മാണിയെ അടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി മുഖപ്പത്രത്തിലെ ലേഖനത്തിൽ ഹൈറേഞ്ച് ജനതക്കായി എ.കെ.ജിക്കൊപ്പം സമരം ചെയ്തിരുന്നതായി മാണി അവകാശപ്പെട്ടിരുന്നു. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജോർജിെൻറ പ്രതികരണം. കോൺഗ്രസ് കർഷകവിരുദ്ധ പാർട്ടിയാണെന്ന പ്രസ്താവനയുമായി മാണി രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയ വേലിചാട്ടത്തിനാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.