2016ൽ മത്സരിച്ചപ്പോൾ ഉസ്​താദ്​ മന്ത്രിച്ച്​ ദേഹത്ത്​ തുപ്പിയതായി പി.സി ജോർജ്​; ദേവസ്വം ബോർഡിന്‍റെ അരവണയിൽ കാക്കായുടെ ചക്കര

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മുസ്‌ലിംകളും ഉസ്​താദുമാരും തന്നെ മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പിയെന്നും പിന്നീട്​ കുളിച്ചാണ് പുറത്തിറങ്ങിയതെന്നും മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ഒരു യൂ ട്യൂബ്​ ചാനൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജോർജ്​. 2016ലെ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയിൽ എന്‍റെ ശരീരം മുഴുവൻ തുപ്പി. അവര് നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അവരുടെ വിശ്വാസമാണത്. ഞാൻ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോൾ ഞാൻ പോയി കുളിച്ചു. അത് കഴിഞ്ഞു. ഒരു സുഹൃത്ത് വന്നു വീണ്ടും ദേഹം മുഴുവൻ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കയറിക്കുളിച്ചു -പി.സി ജോർജ് പറഞ്ഞു. ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്‌ലിംകൾക്കിടയിൽ നിർബന്ധകാര്യമാണ്​. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണ്. അത് അംഗീകരിക്കാൻ കഴിയില്ല.

ജോർജിന്‍റെ വാക്കുകൾ ഇങ്ങനെ:

മാവ്​ കുഴക്കുമ്പോൾ മൂന്നു തവണ തുപ്പും. അതാണ് നമ്മൾ കഴിക്കുന്നത്. ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടി കൊടുക്കേണ്ടേ. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്‍റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ. ഒരൊറ്റ മുസ്‌ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്‍റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്‌ലിമിന്‍റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. അച്ചന്മാർ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ്. പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല. നമ്മുടെ പിതാക്കന്മാരും അച്ചന്മാരും സോഷ്യലിസം പ്രസംഗിച്ചു കൊണ്ട് നടക്കുകയാണ്. നമ്മുടെ പെണ്ണുങ്ങളെ തണ്ടിക്കൊണ്ടു പോകുകയാണ്. ഇവന്മാർക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകർത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്തം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്.

ഞാൻ കാന്തപുരം ഉസ്താദിനെ പോയി കാണുമ്പോൾ, കാന്തപുരം ഉസ്താദ് അവിടെ ഇല്ലാതിരുന്നിട്ടും അവിടെ കയറിയിട്ടേ പോകാവൂ എന്ന് എന്നോട് പറഞ്ഞു. ഞാൻ അവിടെച്ചെന്ന് അഞ്ചു മിനിറ്റിനുള്ളിൽ പതിനായിരത്തോളം ആളുകളെ അണിനിരത്തി എന്നെ കൊണ്ട് അവിടെ പ്രസംഗിപ്പിച്ചു. അത്രയും ശുദ്ധനായ മനുഷ്യൻ. എന്നോട് സ്‌നേഹമുള്ളയാളാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലുമ്പോൾ, തുപ്പിയില്ലെങ്കിൽ മനുഷ്യൻ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. പുള്ളിയിങ്ങനെ നിൽക്കുമ്പോൾ പിറകിൽ ഒരാൾ വെള്ളം കൊണ്ട് നിൽക്കുകയാണ്. പുള്ളി ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുകയാണ്. അതവരുടെ ഒരു വിശ്വാസമാണ്. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്‍റെ അഭിപ്രായം അതാണ്. മുസ്‌ലിംകള് അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്‌തോളണം എന്നവർ നിർബന്ധിക്കരുത്. നമ്മുടെ പെണ്ണുങ്ങളെ തന്നെ തട്ടിക്കൊണ്ടു പോകണം, പോയാൽപ്പോരാ, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് മുസ്‌ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തണം. ഒരു പെണ്ണിനെ പുറത്ത് കിട്ടിയപ്പോഴാണ് ഇതൊക്കെ എനിക്കു കിട്ടിയത്. അതു കഴിഞ്ഞ് കൊച്ചുങ്ങളെ നേരെ സിറിയക്ക്​, താലിബാന്‍റെ വേശ്യകളായി കൊടുക്കുകയാണ്. ഒരു മുസ്‌ലിം പെണ്ണുങ്ങളെയും ഇവർ കൊണ്ടുപോയിട്ടില്ലല്ലോ. ഇതൊക്കെ എതിർത്തേ പറ്റൂ.

നാനൂറോളം ഹിന്ദു-ക്രിസ്ത്യൻ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് എന്‍റെയടുത്തുണ്ട്. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണ്. അത് അംഗീകരിക്കാൻ പറ്റില്ല. ഞാനങ്ങനെ വർഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയിൽ ഹലാൽ ചിക്കനുണ്ട്. ഒരു ഹൈന്ദവൻ ഹലാൽ പോർക്ക് എന്ന ബോർഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓർത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാൽ ചിക്കൻ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാൽ പോർക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞു പിൻവലിപ്പിച്ചു. ഇവന്മാരുടെ ഈ വർഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലിയാണ് -ജോർജ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായി നിരന്തരം വർഗീയത മാത്രം പറഞ്ഞു​കൊണ്ടിരിക്കുന്ന പി.സി ജോർജിനെതിരെ ശക്​തമായ നടപടി എടുക്കണമെന്ന മുറവിളിയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായുണ്ട്​. 

Tags:    
News Summary - pc george on halal controversey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.