പി.ജെ ജോസഫിനോട് ചെയ്തത് മര്യാദകേട്​ -പി.സി ജോർജ്

കോട്ടയം: മാണി-പി​.ജെ ജോസഫ്​ പ്രശ്​നത്തിൽ പ്രതികരണവുമായി പി.സി ജോർജ്​ എം.എൽ.എ. കേരള കോൺഗ്രസ് സ്ഥിരം തോൽക്കുന് ന ആളെ പിടിച്ച് സ്ഥാനാർഥിയാക്കുമെന്നും ഇത്തവണയും അങ്ങനെ തന്നെ സംഭവിക്കുമെന്നും​ പി.സി ജോർജ്​ പറഞ്ഞു.

പി.ജെ ജോസഫിനോട് ചെയ്തത് മര്യാദകേടാണ്​. രാഷട്രീയം വിടുക, അനീതിക്കെതിരെ യുദ്ധം ചെയ്യുക ഇത് രണ്ടാണ് ജോസഫിന് മുൻപിൽ ഇനിയുള്ളത്. ജോസഫി​​െൻറ കൂടെ നിക്കുന്ന കാര്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

സർക്കാരി​​െൻറ തെറ്റായ നയങ്ങൾക്കെതിരെ മിണ്ടാൻ പാടില്ലെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമീഷന് എന്ത് അധികാരമാണുള്ളതെന്നും ജോർജ്​ ചോദിച്ചു. ഫ്രാങ്കോയുടെ വിഷയവും ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട സ്ഥാനാർഥി വിഷയം 15ന് ചേരുന്ന കമ്മിറ്റി തീരുമാനിക്കും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി ജോർജ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - PC George React to pj joseph issue -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.