‘റബറിന് വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ’; അധിക്ഷേപവുമായി പി.സി. ജോർജ്

അടൂർ: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് ആക്ഷേപിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് അടൂരിൽ നൽകിയ സ്വീകരണത്തിലാണ് പി.സി. ജോർജിന്‍റെ അധിക്ഷേപ പരാമർശം.

'കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റിൽ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്‍റെ അപ്പന് കൊണ്ട് കൊടുക്കട്ടെ' -പി.സി. ജോർജ് പറഞ്ഞു.

'കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 250 രൂപ വില നൽകാമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 10 ഉലുവ കൊടുക്കാമെന്ന്. അതാണ് അത് വീട്ടിൽ കൊടുക്കാൻ ഞാൻ പറഞ്ഞത്'. -പി.സി. ജോർജ് ചൂണ്ടിക്കാട്ടി.

ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിലാണ് റബർ താങ്ങുവില 10 രൂപ കൂട്ടിയതായി പ്രഖ്യാപിച്ചത്. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 170 നി​ന്ന് 180 രൂ​പ​യാ​യാണ് സർക്കാർ ഉ​യ​ർ​ത്തിയത്.

കോ​ട്ട​യം വെ​ള്ളൂ​രി​ൽ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ന്‍റ് ലി​മി​റ്റ​ഡി​ൽ നി​ന്ന്​ ല​ഭ്യ​മാ​ക്കി​യ സ്ഥ​ല​ത്ത് 250 കോ​ടി ചെ​ല​വി​ട്ട് റ​ബ​ർ വ്യ​വ​സാ​യ സ​മു​ച്ച​യം സ്ഥാ​പി​ക്കു​മെ​ന്ന് ബ​ജ​റ്റിൽ പ്ര​ഖ്യാ​പിച്ചിരുന്നു. കൂടാതെ, കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ന് ഒ​മ്പ​ത് കോ​ടി അ​നു​വ​ദിക്കുകയും ചെയ്തു.

Tags:    
News Summary - PC George with abusive remarks to minister KN Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.