പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കൽ: പൊലീസ് നിയമോപദേശം തേടി

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് ചെയ്ത പി.സി. ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി പൊലീസ്. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി.

മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ല സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച പി.സി. ജോർജ് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽവെച്ച് മതവിദ്വേഷ പരാമ‍ർശങ്ങള്‍ ആവർത്തിച്ചിരുന്നു.

നിയമോപദേശത്തിന് ശേഷം ഇന്ന് പൊലീസ് തുടർനടപടികൾ സ്വീകരിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.സി. ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. പ്രോസിക്യൂട്ടർ ഹാജരാകാത്തതും വിവാദമായിരുന്നു. മുഖം രക്ഷിക്കാനുള്ള നടപടികളിലാണ് പൊലീസ്.

Tags:    
News Summary - PC George's bail: Police seek legal advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.