കൊല്ലം: പി.സി വിഷ്ണുനാഥ് എം.എൽ എ കലോത്സവ വേദിയിൽ ആദ്യം എത്തുന്നത് മത്സരാർഥിയായാണ്. എന്നാൽ 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ ശാലയുടെ ചെയർമാനാണ് വിഷ്ണുനാഥ്.
കലോത്സവത്തിലെ വലിയ വേദികളെ അഭിമുഖീകരിച്ച് കിട്ടിയ ആത്മവിശ്വാസം രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് പി.സി വിഷ്ണുനാഥ് പറയുന്നു. ഭക്ഷണശാലയുടെ ചുമതലയുള്ളതിനാൽ മറ്റു വേദികളിൽ പോകാനോ മത്സരയിനങ്ങൾ കാണാനോ കഴിയാത്തതിന്റെ ചെറിയ വിഷമവും എം.എൽ.എ പങ്കുവെക്കുന്നു.
ഭക്ഷണം കാത്ത് നിൽക്കുന്നവർക്ക് കാത്ത്നിൽപ്പിന്‍റെ മടുപ്പ് അറിയാതിരിക്കാൻ ഭക്ഷണശാലയായ രുചിയിടത്തിൽ വിഷ്ണുനാഥിന്‍റെ നേതൃത്വത്തിൽ ഒരു സാംസ്കാരിക ഇടവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിൽ ആദ്യമായാണ് ഭക്ഷണപ്പുരയിൽ ഒരു കലയിടം ഒരുങ്ങുന്നത്. കലോത്സവത്തിൽ എത്തുന്ന ആർക്കും ഈ സാംസ്കാരിക ഇടം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും എം.എൽ.എ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.