കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ തുടരുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് ഇക്കാര്യം തീരുമാനിച്ചത്.
മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും രാജ്യത്തോ സംസ്ഥാനത്തോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഏതെങ്കിലും തരത്തില്‍ ഗൗരവമായി സ്വാധീനിക്കുന്നതല്ല. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തില്‍ സംഘ്പരിവാറും തീവ്രക്രൈസ്‌തവ വിഭാഗവും ചേര്‍ന്ന് വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം.
വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി വൈസ്ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം.അലിയാര്‍, മജീദ് ചേര്‍പ്പ്, ടി.എ. മുജീബ് റഹ്മാന്‍, ജില്ല പ്രസിഡന്‍റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.