കൊച്ചി: സി.പി.എം നേതാവ് എ. വിജയരാഘവൻ മുസ്ലിം വിരുദ്ധനെന്ന് പി.ഡി.പി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ്. അതുകൊണ്ടാണ് മലപ്പുറത്ത് ഇടതുമുന്നണിക്ക് നല്‍കിയ പിന്തുണ വിജയരാഘവന്‍ വേണ്ടെന്നുപറഞ്ഞതെന്നും സിറാജ് ആരോപിച്ചു.ഫാഷിസത്തിനെതിരെ സംസ്ഥാനത്ത് അടിസ്ഥാനവര്‍ഗമുന്നേറ്റം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി 13ന് എറണാകുളത്ത് ഫാഷിസ്റ്റ് വിരുദ്ധറാലിയും സമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് കലൂര്‍ സ്റ്റേഡിയത്തില്‍നിന്നാണ് റാലി ആരംഭിക്കുക. അഞ്ചിന് മറൈന്‍ ഡ്രൈവിൽ നടക്കുന്ന സമ്മേളനം മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ സുബൈര്‍ സ്വബാഹി, നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, ടി.എ. മുജീബ് റഹ്മാന്‍, വി.എം. അലിയാര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.