തൊടുപുഴ: നഗരത്തിനു സമീപം മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ആനക്കൂട് സരസ്വതീ സ്‌കൂളിന് സമീപമുള്ള കിഴക്കേതിൽ കെ.ആർ. ശ്രീവത്സെൻറ പറമ്പിലാണ് ഒരുവയസ്സോളം പ്രായമുള്ള ആൺമയിലിെൻറ ജഡം കണ്ടത്. തിങ്കളാഴ്ചയാണ് സംഭവം.
വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.ബി. ഷാജുമോെൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ജില്ല മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ വി.ആർ. രാജേഷെത്തി പോസ്റ്റ്മോർട്ടം നടത്തി.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങി അറക്കുളം സെക്ഷൻ ഓഫിസിന് സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മയിലിെൻറ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളില്ല.
ആന്തരിക അവയവങ്ങളുടെ പരിശോധനഫലം വന്നതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 27ന് കുഞ്ചിത്തണ്ണി ദേശീയം മൂലക്കടയിലും മയിലിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.