കാറിടിച്ച് വഴിയാത്രക്കാർക്ക് ഗുരുതര പരിക്ക്; നിർത്താതെ പോയ കാർ പൊലീസ് പിടികൂടി

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് നിയന്ത്രണംവിട്ട കാറിടിച്ച് വഴിയരികിൽ നിന്നിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. അപകട ശേഷം നിർത്താതെ പോയ കാർ മൂന്ന് കിലോമീറ്റർ അകലെ പെരിങ്ങര ജങ്ഷന് സമീപത്ത് നിന്നും പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രി വസ്തുക്കൾ ശേഖരിക്കുന്ന തിരുനെൽവേലി സ്വദേശികളായ ദുരൈ (55), സേച്ചി മുത്തു (50), ശരവണൻ (40) ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകീട്ട് മൂന്നരയോടെ നെടുമ്പ്രം പുത്തൻകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി രതീഷ് ജി. നായരുടെ ഉടമസ്ഥതിയിലുള്ള എർട്ടിഗ കാറാണ് അപകടം വിതച്ചത്. മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയിലും കാർ ഇടിച്ചു. തുടർന്ന് കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ദൊരൈയുടെയും ശരവണന്റെയും പരിക്ക് ഗുരുതരമാണ്.

Tags:    
News Summary - Pedestrians seriously injured in car accident thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.