എടപ്പാൾ: വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ് അഡ്മിന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റിൽ. ‘ആചാരവെടി’ പേരില്‍ 256 പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിലാണ് ഗ്രൂപ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആലങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ജില്ലയിലെ 15ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രൂപ്പുണ്ടാക്കിയത് ചങ്ങരംകുളം സ്റ്റേഷന് അതിര്‍ത്തിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്.
ബി.ടെക് ബിരുദധാരിയാണ് പിടിയിലായ അശ്വന്ത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ കാണുന്നതും ഷെയര്‍ ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസിലുള്‍പ്പെട്ട മറ്റ് 13 പേര്‍ക്കെതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തതായി സി.െഎ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.