തൊടുപുഴ: മന്ത്രി എ.കെ. ശശീന്ദ്രെൻറ വീട്ടിൽ ഒരുവിഭാഗം യോഗം ചേർന്നത് ശരിയായില്ലെന്നും പാർട്ടി അറിയാതെയാണ് ഇതെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ.
മന്ത്രിയുടെ നേതൃത്വത്തിൽ ഗ്രൂപ് യോഗം ചേർന്നതിലെ ഔചിത്യം ശശീന്ദ്രൻ തന്നെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജയിച്ച മുഴുവൻ സീറ്റിലും ഇത്തവണയും മത്സരിക്കും. ജയിച്ച പാലാ സീറ്റ് തോറ്റവർക്ക് വിട്ടുകൊടുക്കേണ്ടതില്ല. ജയിച്ച സീറ്റുകളിൽ ഒരു നീക്കുപോക്കിനും തയാറല്ല. ഇടതുമുന്നണിയിൽ തുടരാനാണ് പാർട്ടിയുടെ നിലവിലെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.