തിരുവനന്തപുരം: ജല അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു.
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ കൂട്ടായ്മ ജലഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവശ്യ സർവിസ് മേഖലയായ ജലഅതോറിറ്റിയിൽ ദീർഘകാലം സേവനം ചെയ്ത വയോജനങ്ങളുടെ അവകാശം വെച്ചുതാമസിപ്പിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടി നായർ അധ്യക്ഷതവഹിച്ചു.
പെൻഷനേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ, എം. രാധാകൃഷ്ണൻ, വത്സപ്പൻ നായർ, എബ്രഹാം, സുരേഷ്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.