വേങ്ങര: ഒരു അധ്യാപകനുമില്ലാതെ ചേറൂർ ജി.എൽ.പി സ്കൂൾ. ആയിരങ്ങൾ തൊഴിലിനു സമരം ചെയ്യുേമ്പാഴാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ ചേറൂരിൽ പ്രവർത്തിക്കുന്ന ഗവ. എൽ.പി സ്കൂൾ ഒരുഅധ്യാപകനുമില്ലാതെ പ്രവർത്തിക്കുന്നത്. സ്കൂളിൽ ആകെയുള്ളത് ഒരു പ്യൂൺ മാത്രം.ഈ വർഷം ഇദ്ദേഹവും വിരമിക്കും. നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. കഴിഞ്ഞ അക്കാദമിക വർഷാവസാനം പ്രധാനാധ്യാപകൻ വിരമിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകരും കോവിഡ് കാലമായതിനാൽ സ്കൂൾ വിട്ടുപോയി.
ഇതോടെയാണ് സ്കൂൾ തീർത്തും അനാഥമായത്. ആരുമില്ലാത്തതിനാൽ വിരമിക്കുന്നതിന് പെൻഷൻ സംബന്ധമായ രേഖകൾ തയാറാക്കാൻ കഴിയാതെ പ്യൂണും ദുരിതത്തിലാണ്.തൊട്ടടുത്ത ചേറൂർ ജി.യു.പി സ്കൂളിലെ പ്രധാനാധ്യാപകനെ ചുമതല ഏൽപ്പിച്ചാണ് എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ വിരമിച്ചത്. പ്യൂണിെൻറ ശമ്പളം പാസാക്കിയെടുക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയതായി ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ സൈതലവി പറയുന്നു.
പ്യൂണിെൻറ പെൻഷൻ രേഖകൾ ശരിയാക്കാൻ താൽക്കാലിക ചുമതലയുള്ളയാൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിെൻറ നിലവിലെ സ്ഥിതിയിൽ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർഥികളുടെ ഹാജർ പട്ടികയോ പ്രമോഷൻ ലിസ്റ്റോ തയാറാക്കാൻ ആളില്ല. നാലാം ക്ലാസ് കഴിയുന്ന കുട്ടികൾക്ക് ടി.സി കൊടുക്കാനും ആളില്ലാത്ത സ്ഥിതിയാണ്. വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.