കൽപറ്റ: ആർദ്രമായൊഴുകുന്ന കരുണയിൽ തളിർത്ത തണലിലിരിക്കുേമ്പാൾ സന്തോഷംകൊണ ്ട് ജയദേവെൻറ വാക്കുകൾ ഇടക്ക് െതാണ്ടയിൽ കുരുങ്ങുന്നു. പ്രളയം അതിെൻറ രൗദ്രഭാ വത്തിൽ പനമരം പുഴയുടെ തീരേദശങ്ങളെ മുക്കി കുത്തിയൊലിച്ചപ്പോൾ തകർന്നു വീണുപോ യതാണ് കാരാട്ടുകുഴിയിൽ ജയദേവെൻറ സ്വപ്നങ്ങളത്രയും. മഹാപ്രളയത്തിൽ നനഞ്ഞുകു തിർന്ന്, ഒാടിട്ട പഴയ വീട് നിലംപതിച്ചപ്പോൾ ഒാട്ടിസം ബാധിച്ച മകൾ ആർദ്രയെയും കൊണ ്ട് എവിടെ പോകുമെന്ന ചിന്തയാണ് ആ പിതാവിനെ സങ്കടക്കടലിലാഴ്ത്തിയത്.
ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമൊക്കെ 12കാരിയായ ആർദ്രക്ക് മാതാപിതാക്കളുടെ സഹായം കൂടിയേ തീരൂ. മറ്റു മാർഗങ്ങെളാന്നുമില്ലാത്തതിനാൽ, പനമരം കീഞ്ഞുകടവിൽ വീടിരുന്നതിനടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുകയായിരുന്നു ജയദേവനും ഭാര്യ ഷൈലജ, പ്ലസ് വൺ വിദ്യാർഥിയായ മകൻ അഭിജിത്, ആർദ്ര എന്നിവരുമടങ്ങുന്ന കുടുംബം.
സമ്പാദ്യമെല്ലാം ഒഴുകിയൊലിച്ചുപോയ ആ മലവെള്ളപ്പാച്ചിലിനു ശേഷം ജീവിതം ഒരിക്കലും പഴയപോലെയാകുമെന്ന ചിന്ത തനിക്കില്ലായിരുന്നുവെന്ന് കൂലിപ്പണിക്കാരനായ ജയദേവൻ. ‘‘പുതിയൊരു വീടുനിർമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വെള്ളമിറങ്ങിയശേഷം ഷെഡിലെ ജീവിതമാകെട്ട തീർത്തും ദുരിതപൂർണം. ശോച്യാവസ്ഥയിലൂടെയായിരുന്നു ഒാരോ ദിനവും കടന്നുപോയത്. ദുരവസ്ഥ നേരിട്ടറിഞ്ഞ പീപ്ൾസ് ഫൗണ്ടേഷൻ പ്രവർത്തകർ വീട് നിർമിച്ചുനൽകാമെന്നറിയിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും ആഹ്ലാദവുമായിരുന്നു മനസ്സിൽ. വീടുപണി ഭംഗിയായി പൂർത്തിയായി അവർ താക്കോൽ കൈമാറുേമ്പാൾ എങ്ങനെ നന്ദി പറയണമെന്നറിയുന്നില്ല. പ്രതിസന്ധികളിൽ ആണ്ടുപോയ എന്നെ കൈപിടിച്ചുയർത്തിയ ൈദവദൂതരായാണ് അവരെ കാണുന്നത്’’- ആനന്ദാശ്രുക്കളോടെ ജയദേവൻ പറയുന്നു.
മൂന്നുമാസം കൊണ്ട് വീടുപണി പൂർത്തിയാക്കി നൽകാമെന്നു പറഞ്ഞ പീപ്ൾസ് ഫൗണ്ടേഷൻ രണ്ടുമാസവും 20 ദിവസവും കൊണ്ടാണ് 560 ചതുരശ്ര അടി വീട് നിർമിച്ച് താക്കോൽ കൈമാറിയത്. ൈടൽ പാകൽ അടക്കം മുഴുവൻ പണിയും ചുരുങ്ങിയ സമയംകൊണ്ട് തീർത്തതിനാൽ വാടകക്ക് മാറിത്താമസിക്കേണ്ടിവന്നില്ലെന്ന് ജയദേവൻ പറഞ്ഞു. പീപ്ൾസ് ഫൗേണ്ടഷൻ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ സംസ്ഥാനത്ത് നിർമിച്ചുനൽകുന്ന 500 വീടുകളിൽ ആദ്യത്തേതിെൻറ താക്കോൽദാനമാണ് പനമരത്ത് നടന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കീഞ്ഞുകടവിൽ നടന്ന ചടങ്ങിൽ താക്കോൽദാനം പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്മാൻ നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുറഹിമാൻ, പീപ്ൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ, വാർഡ് മെംബർ കമല വിജയൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി. നൗഷാദ്, മുസ്ലിം ലീഗ് യൂനിറ്റ് സെക്രട്ടറി എൻ.വി. ഉസ്മാൻ, വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡൻറ് പി. ഷാനവാസ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മാലിക് ഷഹബാസ്, ഷൈലജ ജയദേവൻ എന്നിവർ സംസാരിച്ചു. നവാസ് പൈങ്ങോട്ടായി സ്വാഗതവും ഖാലിദ് പനമരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.