കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാഷനൽ എൻ.ജി.ഒ കോൺഫറൻസിന്റെ ലോഗോ മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രകാശനം ചെയ്തു. ‘എംപവേർഡ് എൻ.ജി.ഓസ്: ഫോർ ബിൽഡിങ് കമ്യൂണിറ്റീസ് ട്രാൻസ്ഫോമിങ് ലൈവ്സ്’ (Empowered NGOs: For Building Communities Transforming lives) എന്ന തലക്കെട്ടിൽ ആഗസ്റ്റ് 22, 23 തീയതികളിലായി കോഴിക്കോട് രാമനാട്ടുകരയിലെ കെ-ഹിൽസ് ഹെറിറ്റേജ് കൺവെൻഷൻ സെന്ററിലാണ് നാഷനൽ എൻ.ജി.ഒ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
പ്രമുഖ പത്ര പ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ വികാസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലിബി ജോൺസൺ, സെന്റർ ഫോർ എക്കോളജിക്കൽ സയൻസസ് സ്ഥാപകൻ പ്രഫ. മാധവ് ഗാഡ്ഗിൽ, മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഗ്ലോബൽ നോളജ് പാർട്ണർഷിപ് ഓൺ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെൻറ് ചെയർമാൻ എസ്. ഇരുദയ രാജൻ, കുടുംബശ്രീ ചീഫ് ഓപറേറ്റിങ് ഓഫിസർ സജിത്ത് സുകുമാരൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി. ആരിഫലി, സെന്റർ ഫോർ ഡെവലപ്പ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ജെ. ദേവിക, ആക്സസ് ലൈവ്ലിഹുഡ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ജി.വി. കൃഷ്ണഗോപാൽ തുടങ്ങി ഈ രംഗത്തെ 50ൽ പരം പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി എത്തും.
300ൽ പരം എൻ.ജി.ഒ പ്രതിനിധികളും സാമൂഹിക പ്രവർത്തന രംഗത്തെ വിദഗ്ധരും ഗവേഷകരും വിദ്യാർഥി പ്രതിനിധികളും ഉൾപ്പെടെ 400ഓളം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.