കൊച്ചി: കോവിഡ്19 പ്രതിരോധ ചികിത്സ രംഗത്തുള്ള ആരോഗ്യപ്രവർത്തകർക്കായി പ്രത്യേകം തയാ റാക്കിയ പി.പി.ഇ കിറ്റുകൾ പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂ ഖി കലക്ടർ എസ്. സുഹാസിന് കൈമാറി. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ കാലയളവിൽ താമസിക്കുന്നതിന് ജില്ലയിൽ സജ്ജമാക്കിയ 550 പേർക്കുള്ള സംവിധാനം വാഗ്ദാനം ചെയ്യുന്ന കത്തും കലക്ടർക്ക് കൈമാറി.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ എം.എം. മുഹമ്മദ് ഉമർ, ഏരിയ കോഓഡിനേറ്റർ സി.വി. ത്വൽഹത്ത്, കെ.എസ്.ഡി.എം.എ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ചാരുശ്രീ എന്നിവർ സംബന്ധിച്ചു.
ആദ്യഘട്ടത്തിൽ 30 കിറ്റുകളാണ് ജില്ലയിൽ നൽകിയത്. ആലുവ അസ്ഹറുൽ ഉലൂം, മന്നം വനിത കോളജ് എന്നിവിടങ്ങളിൽ ഒരുക്കുന്ന ക്വാറൻറീൻ കേന്ദ്രങ്ങളിൽ താമസസൗകര്യത്തോടൊപ്പം ഭക്ഷണം, അടിയന്തര ചികിത്സ സംവിധാനം, ആംബുലൻസ് സർവിസ്, വളൻറിയർ സേവനം എന്നിവ ഉറപ്പാക്കുമെന്നും എം.കെ. അബൂബക്കർ ഫാറൂഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.