പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍െറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ശീതളപാനീയ കമ്പനിയായ പെപ്സിയുടെ ചൂഷണത്തിനെതിരെ സി.പി.എം നിലപാട് കടുപ്പിച്ചു. അമിത ചൂഷണം തടയാന്‍ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി ജില്ല കമ്മിറ്റി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് നിലപാട് കടുപ്പിച്ചതിന്‍െറ സൂചനയാണ്.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തേ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ പെപ്സിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി യോഗത്തിലും ജലചൂഷണത്തിനെതിരെ വിമര്‍ശനമുണ്ടായി.
സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി യോഗം നേരത്തേ തന്നെ പെപ്സിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ആറ് കുഴല്‍ കിണറുകളാണ് പെപ്സി കമ്പനിയില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിതന്നെ പെപ്സിക്കെതിരെ വിശദമായ നിവേദനം തയാറാക്കി നല്‍കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.