പെരിയ ഇരട്ടക്കൊല: ഉദ്യോഗസ്ഥനെ മാറ്റിയത് മുഖ്യമന്ത്രി വിശദീകരിക്കണം -ഉമ്മൻചാണ്ടി

കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. സി.പി.എം നേതൃത്വവും രാഷ്ട്രീയ നേതൃത്വവും അന്വേഷണത്തിൽ ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിന് പിന്നിലെ യാഥാർഥ്യവും സത്യവും പുറത്തു വരുകയാണ്. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു ഉമ്മൻചാണ്ടി.

പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാ‍യ ക്രൈംബ്രാഞ്ച്​ എസ്​.പി വി.എം മുഹമ്മദ്​ റഫീഖിനെയാണ് സർക്കാർ​ മാറ്റിയത്​. എറണാകുളത്തേക്കാണ്​ റഫീഖി​​​​​െൻറ സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്​ സർക്കാർ തീരുമാനം​. ക്രൈംബ്രാഞ്ച്​ എസ്​.പി സാബു മാത്യുവിനാണ്​ പകരം അന്വേഷണ ചുമതല​.

കേസ്​ അട്ടിമറിക്കാനുള്ള നീക്കം- മുല്ലപ്പള്ളി
കാസർകോട്​: പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം അന്വേഷണാരംഭം മുതൽ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം കാസർകോട്ട്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റിയെന്ന വാർത്തയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്​ഥനെയല്ല, അന്വേഷണ ഏജൻസിയെയാണ്​ മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം -രമേശ്​​ ചെന്നിത്തല
കാസർകോട്​: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് തലവനെതന്നെ മാറ്റിയതിലൂടെ അ​േന്വഷണം വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ശ്രമത്തി​​​െൻറ ഭാഗമായി കൂടിയാണ് നടപടി. യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. കൊലപാതകികൾക്ക് പൂർണ സംരക്ഷണം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല കാസർകോട്ട്​ പറഞ്ഞു.

Tags:    
News Summary - Periya Double Murder Case Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT