പെരിയ (കാസർകോട്): പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത് തിയത് രാഷ്ട്രീയവിരോധത്താലാണെന്നും പ്രതികൾ സി.പി.എം പ്രവർത്തകരാണെന്നും റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ ്റ്റിലായ സി.പി.എം പെരിയ േലാക്കൽ കമ്മിറ്റിയംഗം എ. പീതാംബരനെ ബുധനാഴ്ച വൈകുന്നേരം ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ് ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് അന്വേഷണസംഘം റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. അേന്വഷണസംഘത ്തിെൻറ അപേക്ഷ പരിഗണിച്ച് പ്രതിയെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പീതാംബരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. പീതാംബരനുമായി പൊലീസ് ബുധനാഴ്ച നടത്തിയ തെളിവെടുപ്പിലാണ് വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച നാലു ഇരുമ്പുദണ്ഡുകളും ലഭിച്ചത്. സി.പി.എം പ്രവർത്തകൻ കല്യോെട്ട ശാസ്ത ഗംഗാധരൻ നായരുടെ വീട്ടുവളപ്പിൽനിന്ന് ലഭിച്ച ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പീതാംബരൻ ഇരുമ്പുദണ്ഡു കൊണ്ടും മറ്റുള്ളവർ വാൾകൊണ്ടുമാണ് ആക്രമിച്ചത്.
പെരിയ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചെന്നും റിപ്പോർട്ടിലുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാൾക്കുവേണ്ടി പ്രാദേശികപ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗസംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു.
ക്വേട്ടഷൻ സംഘമുണ്ടെന്ന് സത്യനാരായണനും കൃഷ്ണനും കാസർകോട്: തങ്ങളുടെ മക്കളെ കൊന്നതിനു പിന്നിൽ ക്വേട്ടഷൻ സംഘങ്ങളുടെ പങ്കുണ്ടെന്ന് കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണനും ശരത്ത്ലാലിെൻറ പിതാവ് സത്യനാരായണനും പ്രതികരിച്ചു. താനാണ് കൊല നടത്തിയതെന്നും ക്വേട്ടഷൻ സംഘമല്ലെന്നും സംഭവത്തിൽ അറസ്റ്റിലായ പീതാംബരൻ മൊഴി നൽകിയിരുന്നു. ഇരുവർക്കും നേരേത്ത തന്നെ ഭീഷണിയുണ്ടായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സത്യനാരായണൻ പറഞ്ഞു. പീതാംബരൻ മാത്രം വിചാരിച്ചാൽ അറുകൊല നടത്താനാവില്ല. പാർട്ടി നേതാക്കൾ അറിഞ്ഞ് ക്വേട്ടഷൻ സംഘം തന്നെയാണ് കൊല നടത്തിയത്. സി.പി.എം ഏച്ചിലടക്കം ബ്രാഞ്ച് കമ്മിറ്റി അറിഞ്ഞുതന്നെയാണ് കൊലയെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിപ്രവർത്തകർ ഏറെക്കാലമായി കൃപേഷിനെ വേട്ടയാടിയിരുന്നുവെന്ന് കൃഷ്ണൻ പറഞ്ഞു. പഠിക്കുന്ന കാലത്ത് എസ്.എഫ്.െഎ നിരന്തരം ആക്രമിച്ചു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയതുമുതൽ ഭീഷണി ശക്തമായി. എവിടെ സംഘർഷമുണ്ടായാലും കൃപേഷിനെ പ്രതി ചേർക്കുന്നത് സി.പി.എമ്മിെൻറ രാഷ്ട്രീയ വിരോധം കാരണമാണ്. ഇതിെൻറ ഭാഗമായാണ് പീതാംബരനെ ആക്രമിച്ച സംഭവത്തിൽ കൃപേഷിനെ പ്രതി ചേർത്തത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായതോടെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. കൊല നടത്തിയത് ഒരാളല്ല. ജില്ലയിലെ പ്രധാന നേതാക്കൾക്ക് അറിവുണ്ടാകും. കളിയാട്ടംപോലെയുള്ള സ്ഥലം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.