കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം നിലച്ചു. ക്രൈംബ്രാഞ്ചിെൻറ ആദ്യസംഘം അന ്വേഷണം നിർത്തിയ ഇടത്തുനിന്ന് ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല. അറസ്റ്റിലായ ഏഴു പ ്രതികളെ കസ്റ്റഡിയിൽ വാങ്ങി തിരിെക കോടതിയെ ഏൽപിച്ചതല്ലാതെ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോയില്ല. അന്വേഷണച്ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്.പി സാബുമാത്യു നാട്ടിലേക്ക് പോയി.
പുതിയ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്ത് ഒരാഴ്ചയായി. വ്യാഴാഴ്ച കല്യോട്ട് വീണ്ടും ക്രൈം ബ്രാഞ്ച് സംഘം അന്വേഷണത്തിനെത്തി. സംഭവം നടന്ന കൂരാങ്കരയിലെ പരിസരവാസികളുടെ മൊഴിയെടുത്തു. മൃതദേഹം ചുമന്നവരുടെ മൊഴിയും രേഖപ്പെടുത്തി.
ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം ഒഴിവാക്കി കേസ് പരമാവധി നിലവിൽ അറസ്റ്റിലായ ഏഴുപേരിൽ നിലനിർത്താനാണ് നീക്കം. ഗൂഢാലോചന തെരഞ്ഞെടുപ്പിനുശേഷം അന്വേഷിക്കും. വിവാദങ്ങളിൽ തൊടാതെ തെരഞ്ഞെടുപ്പുവരെ കൊണ്ടുപോകാനാണ് പുതിയ സംഘത്തിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.