കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പ െടുത്തിയ കേസിൽ ഒരാളെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്് അന്വേഷണസംഘത്തിന് തെളി വു ലഭിച്ചു. കൃത്യത്തിൽ നേരിട്ടു പെങ്കടുത്ത ചുമട്ടുതൊഴിലാളിയാണ് പ്രതി. വെളുത്തോളി സ്വദേശിയായ 32കാരെൻറ വീട്ടിനരികെയാണ് കൃത്യത്തിൽ പെങ്കടുത്തവർ ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച് നശിപ്പിച്ചത്.
കൊലപാതകത്തിനും തെളിവുനശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് ചുമത്തുക. കേസിൽ ഇതുവരെയുള്ള ഏഴു പ്രതികളെയും ലോക്കൽ െപാലീസാണ് അറസ്റ്റ്ചെയ്തത്. പ്രത്യേക അന്വേഷണസംഘം ഇതുവരെ ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഒരാൾ കൂടി പ്രതിയാകുന്നത്.
ഒന്നാം പ്രതി പീതാംബരൻ, കൊലയാളികൾക്കുവേണ്ടി വാഹനമോടിച്ച സജി സി. ജോർജ്, കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി കെ.എം. സുരേഷ്, പെരിയയിെല ഒാേട്ടാഡ്രൈവർ കെ. അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, പിക്അപ് വാൻ ഡ്രൈവർ എച്ചിലടുക്കം ശ്രീരാഗ്, ഇൻറീരിയർ ജീവനക്കാരൻ ഗിജിൻ എന്നിവരാണ് റിമാൻഡിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.