മുഖ്യമന്ത്രിക്ക് തുടരാൻ യോഗ്യതയില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് അന്വേഷണ ം സി.ബി.ഐക്ക് വിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റപത്രം പോലും റദ്ദ് ചെയ്താണ് കേസ് സി.ബി.ഐക്ക്‌ കൈമാറിയിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കളെ സാക്ഷികളാക്കിയതുൾപ്പെടെ ക്രമക്കേട് നടത്തി
കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ,ശരത് ലാൽ എന്നിവരെ സിപിഎം അരുംകൊല ചെയ്ത കേസിലെ കുറ്റപത്രം പോലും റദ്ദ് ചെയ്താണ് സിബിഐക്ക്‌ കൈമാറിയിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കളെ സാക്ഷികളാക്കിയതുൾപ്പെടെ ക്രമക്കേട് നടത്തി
കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ ഉടൻ രാജിവയ്ക്കണം

Full View

* പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടുകൊണ്ട് കോടതി നടത്തിയ നിരീക്ഷണം അക്രമരാഷ്ട്രീയത്തിനെതിരായ പ്രഹരമാണ്. ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും വിമര്‍ശിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെ വിശ്വാസത്തിലെടുത്തു.
* ഫൊറന്‍സിക് സര്‍ജന്‍റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല.
* പ്രതികളെ അറസ്റ്റ് ചെയ്തില്ല, അവര്‍ക്ക് കീഴടങ്ങാൻ അവസരം നൽകി.
* പൊലീസ് അന്വേഷണം നീതിപൂര്‍വമല്ലെന്നും രാഷ്ട്രീയ ചായ്‍വുണ്ടായതായും കോടതി നിരീക്ഷിച്ചു.
* പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സി.പി.എം ആകാന്‍ സാധ്യതയെന്ന് ഹൈക്കോടതി.
* രാഷ്ട്രീയകൊലപാതകമെന്ന് എഫ്.ഐ.ആറില്‍ത്തന്നെ വ്യക്തം.
* പ്രതികള്‍ കൊലയ്ക്കുശേഷം പാര്‍ട്ടി ഓഫിസില്‍ പോയത് പൊലീസ് ഗൗരവമായെടുത്തില്ല.

Tags:    
News Summary - periya murder case pinarayi have no right to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.