രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഡയറിയും അനു ബന്ധരേഖകളും ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് നാലു മാസത്തിനുശേഷം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം യൂനിറ്റിലെ ഡി.എസ്.പി ടി.പി. അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. എഫ്.ഐ.ആർ, കുറ്റപത്രം, സാക്ഷികളുടെ പട്ടിക, രേഖകൾ, തൊണ്ടികൾ തുടങ്ങിയവ കാസർകോട് ജില്ല സെഷൻസ് കോടതിയിൽനിന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് നേരത്തേ അയച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിെൻറ കേസ് ഡയറി, ശേഖരിച്ച തെളിവുകൾ, രേഖകൾ, സാക്ഷിമൊഴികൾ എന്നിവ ഇതുവരെ നൽകിയിട്ടില്ലെന്നാണ് സി.ബി.ഐയുടെ ആരോപണം.
ഹൈകോടതി നിർദേശപ്രകാരം നേരത്തേതന്നെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കൊല്ലപ്പെട്ട ശരത് ലാലിെൻറയും കൃപേഷിെൻറയും വീടുകൾ സന്ദർശിച്ച് പിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ പരാതിക്കാരനായ കെ. ശ്രീകുമാറിെൻറയും മൊഴി രേഖപ്പെടുത്തിയതായി സി.ബി.ഐ പറയുന്നു.
എല്ലാ പ്രതികളുടെയും സംശയിക്കുന്നവരുടെയും അടക്കം 34 പേരുടെ ഫോൺ കാൾ വിശദാംശങ്ങളും ശേഖരിച്ചു. എന്നാൽ, 2019 ഒക്ടോബറിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ൈക്രംബ്രാഞ്ചിെൻറ കുറ്റപത്രം അസാധുവാക്കുകയും ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹരജി കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുെവച്ച് ശരത് ലാലിനും കൃപേഷിനും അക്രമിസംഘത്തിെൻറ വെട്ടേറ്റത്. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പീതാംബരന്, സജി സി. ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്, മണികണ്ഠന്, ബാലകൃഷ്ണന്, ബി. മണികണ്ഠന് എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ചിെൻറ കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.