കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്ന ിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം േഹാസ്ദുർഗ് ജുഡീഷ്യ ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) കുറ്റപത്രം സമര്‍പ്പിച്ചു.
കേസി െല ഒന്നാം പ്രതി സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരൻ അറസ്റ്റിലായി 90 ദിവസം തികഞ്ഞ തിങ്കളാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 17ന് രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
പീതാംബരന് ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തല്‍. രാഷ്ട്രീയക്കാർ ഉള്‍പ്പെട്ട കൊലപാതകമാണിതെന്നും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഒമ്പതു മുതല്‍ 11വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയാണ് 12 മുതല്‍ 14വരെ പ്രതികളെ കേസിൽ ഉൾപ്പെടുത്തിയത്. ആയിരത്തോളം പേജുവരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്.
സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ എന്ന അമ്പു, ഗിജിൻ, ശ്രീരാഗ് എന്ന കുട്ടു, അശ്വിൻ എന്ന അപ്പു, എ. സുബീഷ്, എ. മുരളി, രഞ്ജിത്ത്, പ്രദീപൻ എന്ന കുട്ടൻ, ആലക്കോട് മണി, എൻ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ എന്നിവരാണ് രണ്ടു മുതൽ 14വരെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.