കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെയാണ് പീതാംബരനെ കാഞ്ഞങ്ങാട് ഹ ോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കൊലയുടെ ഉത്തരവാദിത്തം പൂർണമാ യും പീതാംബരൻ ഏറ്റെടുത്തിരുന്നു.
കൊലക്ക് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം പ്രവർത്തകർ തന്നെയാണെന്നും പെരിയയിലുണ്ടാലത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പീതാംബരനെയും കൊണ്ട് പൊലീസ് രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ കൊലക്കുപയോഗിച്ച ഇരുമ്പ് ദണ്ഡുകളും വാളുകളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തു. കൊലക്ക് ശേഷം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതായിരുന്നു ആയുധങ്ങൾ.
തെളിവെടുപ്പിനിടെ പീതാംബരനു നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി. ഇത് നേരിയ സംഘർഷത്തിനിടയാക്കി. കൊലപാതകത്തിെൻറ ഉത്തരവാദിത്തം പീതാംബരന്‍ ഏറ്റെടുക്കുകയും ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.