കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എ ന്നിവരെ കൊലപ്പെടുത്തിയതിൽ പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം ന േതാക്കൾക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ. പീതാംബരെൻറ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സി.പി.എം കൂടുതൽ പ്രതിരോ ധത്തിലായി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ് ലോക്കൽ പൊലീസിെൻ റ ചോദ്യംചെയ്യലിലാണ് പ്രതികൾ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയത്.
കൊലപ ാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു വെന്നും പീതാംബരൻ കഴിഞ്ഞദിവസം ഹോസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ പറഞ്ഞിരുന്നു. അറസ്റ്റിലായ സമയത്ത് കുറ്റം സമ്മതിച്ച പീതാംബരൻ കോടതിയിൽ മൊഴിമാറ്റിയത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. ഇതിനുപിന്നാലെയാണ് കൂടുതൽ സി.പി.എം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന പീതാംബരെൻറ മൊഴി പുറത്തുവരുന്നത്. പീതാംബരൻ, കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം സജി സി. ജോർജ് എന്നിവരടക്കം ഏഴുപേരാണ് കേസിൽ അറസ്റ്റിലായത്.
കൊലപാതകം നടത്തുന്നതിന് സംഘം യാത്ര പുറപ്പെട്ടത് കാഞ്ഞങ്ങാടിനടുത്ത ഒടയംചാലിൽനിന്നാണെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കല്യോെട്ട പാർട്ടിപ്രവർത്തകെൻറ വീട്ടിലെത്തി വസ്ത്രം മാറി. തുടർന്ന് കൊല നടത്തിയശേഷം പ്രതികൾ സഞ്ചരിച്ച കെ.എൽ 14 6869 സൈലോ വാഹനം വെളുത്തോളിയിൽ ഉപേക്ഷിച്ചു. സ്ഥലെത്ത പ്രാദേശികനേതാവിെൻറ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയ സംഘം ഏരിയ നേതാവിനെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടിയതിെൻറ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കത്തിച്ചത്. തുടർന്ന് ചട്ടഞ്ചാൽ ഏരിയ കമ്മിറ്റി ഒാഫിസിൽ പ്രതികൾ താമസിച്ചുവെന്നും പ്രതികൾ മൊഴി നൽകി.
അതേസമയം, കൊലപാതകവുമായി ബന്ധമുള്ള 12 സി.പി.എം പ്രവർത്തകരുടെ പേരുകൾ കൊല്ലപ്പെട്ട ശരത്ലാലിെൻറ പിതാവ് സത്യനാരായണനും കൃപേഷിെൻറ പിതാവ് കൃഷ്ണനും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും വീടുകളിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ക്വാറി, വാഹന ഉടമയും സി.പി.എം അംഗവുമായ കല്യോെട്ട ശാസ്ത ഗംഗാധരൻ, ബന്ധുവും രക്ഷപ്പെടാൻ ഉപയോഗിച്ച കാറിെൻറ ഉടമയുമായ മുരളി, അയൽവാസി ഒാമനക്കുട്ടൻ, വ്യാപാരി വത്സരാജ്, മുൻ പി.ടി.എ പ്രസിഡൻറ് സുരേന്ദ്രൻ, ശാസ്ത ഗംഗാധരെൻറ അനുജൻ പത്മനാഭൻ, പ്ലാക്കാതൊട്ടി രവി, സി.പി.എം കല്യോട്ട് ബ്രാഞ്ച് അംഗം അച്യുതൻ എന്നിവരുടെ പേരുകളാണ് മൊഴികളിൽ നൽകിയത്. ഇവർക്ക് കൊല്ലപ്പെട്ടവരോട് മുൻവൈരാഗ്യമുണ്ടെന്നും ഇരുവരും ക്രൈംബ്രാഞ്ച് എസ്.പി വി.എം. റഫീഖിന് നൽകിയ മൊഴിയിൽ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കാസർകോട് ക്രൈംബ്രാഞ്ച് ഒാഫിസിലെത്തി യോഗംചേർന്നശേഷം അന്വേഷണസംഘം സംഭവം നടന്ന കല്യോെട്ടത്തി. രാവിലെ 11ഒാടെ അന്വേഷണ ഉേദ്യാഗസ്ഥനായ എസ്.പി വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് സംഘം കല്യോട്ട് എത്തിയത്.
ശരത്തും കൃപേഷും വെട്ടേറ്റുവീണുകിടന്ന സ്ഥലങ്ങൾ തമ്മിലെ അകലവും മറ്റും സംഘം പരിശോധിച്ചു. കൃപേഷിെൻറയും ശരത്ലാലിെൻറയും മാതാപിതാക്കളുടെയും കൃപേഷിെൻറ അളിയൻ കെ. റിജേഷ് തുടങ്ങിയവരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ അടുത്ത ദിവസംതന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.