ചോദ്യം ചെയ്തത് ജയിലിൽ കഴിയുന്ന ഒന്നാംപ്രതി എ. പീതാംബരൻ ഉൾെപ്പടെയുള്ളവരെ
കണ്ണൂർ/കാസർകോട്: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നാംപ്രതി എ. പീതാംബരനുൾെപ്പടെയുള്ള മൂന്നു പ്രതികളെ സി.ബി.െഎ ഡിവൈ.എസ്.പി അനന്തകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. ഒന്നാം പ്രതി ഏച്ചിലടുക്കത്തെ പീതാംബരൻ (54), സി.ജെ. സജി(51), കെ.എം. സുരേഷ് (27) എന്നിവരെയാണ് ചോദ്യം ചെയ്തത്.
രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ ചോദ്യംചെയ്യൽ തുടർന്നു. വിവരങ്ങൾ സി.ബി.െഎ പുറത്തുവിട്ടിട്ടില്ല. 14 പ്രതികളാണ് കേസിലുള്ളത്. റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളായ കെ. അനിൽകുമാർ (33), കുണ്ടംകുഴിമലാം കടവിലെ എ. അശ്വിൻ (18), ആർ. ശ്രീരാഗ് (22), ജി. ഗിജിൻ (26) തന്നിത്തൊട്ടെ എ. മുരളി (36), കണ്ണോട്ടെ ടി. രഞ്ജിത്ത് (24), പ്രദീപൻ (38), പാക്കം വെളുത്തോളിയിലെ എ. സുബീഷ് (29) എന്നിവരെയും ചോദ്യംചെയ്യും. ദിവസവും വൈകീട്ട് അഞ്ചുവരെ ചോദ്യം ചെയ്യാനാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. രണ്ട് ദിവസം കൂടി ചോദ്യംചെയ്യൽ തുടരും.
ജാമ്യത്തിലുള്ള സി.പി.എം ഉദുമ എരിയ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ നേരത്തേ ചോദ്യംചെയ്തിരുന്നു. അന്വേഷണം തുടങ്ങുന്നതിെൻറ ഭാഗമായി ശരത് ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾ ഉൾെപ്പടെയുള്ളവരിൽനിന്നും സി.ബി.ഐ മൊഴിയെടുത്തിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് പെരിയ കല്യോട്ട് താന്നിത്തോട് െവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണം നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരുടെയും മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.