തിരുവനന്തപുരം: എറണാകുളം-ബംഗളൂരു സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഉൾപ്പെടെ മൂന്ന് സ്പെഷൽ ട്രെയിനുകൾക്ക് കൂടി റെയിൽവേ ബോർഡിെൻറ അനുമതി. എറണാകുളം-ബംഗളൂരു സൂപ്പർ ഫാസ്റ്റ് സ്പെഷൽ (02678) ജനുവരി എട്ടു മുതൽ ഒാടിത്തുടങ്ങും. രാവിലെ 9.10 നാണ് എറണാകുളത്തുനിന്ന് പുറപ്പെടുക. ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് സ്പെഷൽ (02677) ജനുവരി ഒമ്പത് മുതൽ ഒാടിത്തുടങ്ങും. രാവിലെ 6.10 നാണ് എറണാകുളത്തുനിന്ന് പുറപ്പെടുക.
തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ (06083) ജനുവരി ഒമ്പത് മുതൽ ശനിയാഴ്ചകളിൽ സർവിസ് നടത്തും. രാത്രി 12.30 നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സ്പെഷൽ (06084 )ജനുവരി 11 മുതൽ തിങ്കളാഴ്ചകളിൽ യാത്ര ആരംഭിക്കും.
പുലർച്ച അഞ്ചിനാണ് യാത്ര പുറപ്പെടുക. ആലപ്പുഴ-കണ്ണൂർ (06307) എക്സിക്യൂട്ടിവ് സ്പെഷൽ ജനുവരി 10 മുതൽ ഒാടിത്തുടങ്ങും. ഉച്ചക്ക് 2.45 നാണ് ആലപ്പുഴയിൽനിന്ന് യാത്ര തുടങ്ങുക. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് സ്പെഷൽ (06308) ജനുവരി 11 മുതൽ സർവിസ് തുടങ്ങും. പുലർച്ച 05.10 നാണ് യാത്രയാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.