കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് ശരവണന്‍ വീണത്.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

വാതിലിൽ ഇരുന്ന ശരവണൻ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തപ്പോൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തള്ളിയിട്ടതാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - person who died after falling from Kozhikode railway station has been identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.