പെരുമ്പാവൂരിലെ  പന്നിയിറച്ചി; സത്യമെന്ത്​....?

‘പെരുമ്പാവൂരിൽ പന്നിയിറച്ചി ലഭിക്കുമോ...’ എന്ന ചോദ്യവുമായി കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ​േന്ദശത്തി​​​െൻറ സത്യമെന്താണ്​...?

അറവുശാലകൾക്ക്​ നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവി​​​െൻറ പശ്​ചാത്തലത്തിൽ സർക്കാർ വാദം ന്യായീകരിക്കാനാണ്​ സോഷ്യൽ മീഡിയയിൽ പെരുമ്പാവൂരിനെ പ്രതിസ്​ഥാനത്ത്​ നിർത്തി പ്രചാരണം നടന്നുവരുന്നത്​. മുസ്​ലിംകൾ കൂടുതലായി താമസിക്കുന്നതിനാൽ പെരുമ്പാവൂരിൽ പന്നി മാംസം വിലക്കിയിരിക്കുന്നു എന്ന മട്ടിലായിരുന്നു പ്രചാരണം.

1) എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ മാത്രം ഒരു പന്നിയിറച്ചി നിരോധനം?
2) എന്തിനു വേണ്ടിയാണ് പെരുമ്പാവൂർ മുൻസിപ്പാലിറ്റി ഇത്തരം ഒരു നിരോധനം നടപ്പിലാക്കുന്നത് ?
3)പെരുമ്പാവൂരിലെ ഒരൊറ്റ ഹോട്ടലിൽ പോലും പന്നിയിറച്ചി വിളമ്പുന്നില്ല. ഒരൊറ്റ ബാറിലു പന്നിയിറച്ചി ലഭിക്കില്ല. ആരെയാണ് സ്ഥാപനമുടമ ഭയപ്പെടുന്നത്?
4) ബീഫ് നിരോധനം ചർച്ചയാക്കുന്നവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിലെ പന്നിയിറച്ചി നിരോധനം ചർച്ച ചെയ്യാത്തത്?
5) കേരളമാകെ ബീഫ് ഫെസ്റ്റ് നടത്തിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ ഒരു പോർക്ക്‌ ഫെസ്റ്റ് നടത്താത്തത്?
എന്നിങ്ങനെ അഞ്ച്​ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രചാരണം.

മുസ്​ലിങ്ങൾ കൂടുതൽ ഉള്ള പ്രദേശമായതിനാലും തങ്ങൾക്ക്​ വിലക്കപ്പെട്ടത്​ മറ്റാരും കഴിക്കരുതെന്ന്​ നിർബന്ധമുള്ളതുകൊണ്ടുമാണ്​ നഗരസഭ പന്നി മാംസം വിൽപന വിലക്കിയിരിക്കുന്നതെന്നുമാണ്​ പ്രചാരണക്കാർ പറഞ്ഞിരുന്നത്​.

എന്നാൽ, പന്നി മാംസം വിൽപന നിരോധനം നഗരസഭ അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്​ഥാപനത്തിന്​ പുറപ്പെടുവിക്കാൻ കഴിയില്ലെന്നും അത്തരമൊരു ഉത്തരവ്​​ പുറപ്പെടുവിച്ചിട്ടി​ല്ലെന്നുമാണ്​ പെരുമ്പാവൂർ നഗരസഭ ചെയർപെഴ്​സൺ സതി ജയകൃഷ്​ണൻ ‘മാധ്യമം ഒാൺലൈനി’നോട്​ പഞ്ഞത്​. മാത്രവുമല്ല, പെരുമ്പാവൂർ നഗരസഭയിൽ അംഗീകൃത അറവുശാലകൾ ഇല്ലാത്തതിനാൽ എല്ലാത്തരം അറവുകളും നഗരസഭ പരിധിക്കുള്ളിൽ നിരോധിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. വെറും അഞ്ച്​ കിലോ മീറ്റർ ചുറ്റളവാണ്​ പെരുമ്പാവൂർ നഗരസഭക്ക്​. ഇൗ പരിധിക്കു പുറത്തെ പഞ്ചായത്തുകളായ ഒക്കൽ, വാഴക്കുളം എന്നിവിടങ്ങളിൽനിന്ന്​ അറുത്ത മാസമാണ്​ പെരുമ്പാവൂരിലെ കടകളിൽ വിൽപന നടത്തുന്നതെന്നും വിൽപനക്ക്​ നിരോധനമില്ലെന്നും സതി ജയകൃഷ്​ണൻ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ നുണപ്രചാരണം നടത്തുകയാണെന്നും പന്നി മാംസം വിൽക്കര​ുതെന്ന്​ നഗരസഭ തീരുമാനമെടുത്തിട്ടില്ലെന്നും അവർ വ്യക്​തമാക്കി. പെരുമ്പാവൂരിലെ ക്രിസ്​തീയ ഭവനങ്ങളിൽ പന്നിമാസം വാങ്ങി പാചകം ചെയ്യുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾക്കൊന്നും വിലക്കില്ലെന്നിരിക്കെ ജനങ്ങൾക്കിടയിൽ വിദ്വേഷം ഇളക്കിവിടുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന​ും സതി ജയകൃഷ്​ണൻ ആവശ്യപ്പെട്ടു. 
 

Tags:    
News Summary - Perumbavoor fake campaign against pig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.