സുൽത്താൻ ബത്തേരി: അൽപം കുറവുവന്നിരുന്ന വാഴ, ഇഞ്ചി കൃഷികൾ വൻതോതിൽ തിരിെച്ചത്തിത്തുടങ്ങിയതോടെ വയനാടിെൻറ ഭാവി രോഗാതുരമാകുന്നു. ഇൗ വിളകളിൽ ഉപയോഗിക്കാൻ കീടനാശിനി കോരിെച്ചാരിയുന്നതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി അയൽസംസ്ഥാനങ്ങളിൽനിന്ന് ചെക്ക്പോസ്റ്റ് കടന്ന് മാരകകീടനാശിനികൾ ജില്ലയിലേക്കൊഴുകുകയാണ്. ഒരു ചെക്ക്പോസ്റ്റിലും കീടനാശിനിക്കടത്ത് പിടികൂടുന്നില്ല. അധികൃതർ കണ്ണടക്കുന്നതിനാൽ റെഡ് കാറ്റഗറിയിൽപെട്ട മാരകവിഷങ്ങൾ നിരോധന കാലത്തും വയനാടൻ കൃഷിയിടങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം കശക്കിയെറിഞ്ഞ നാട്ടിൽ ഏതുവിധേനയും ലാഭമെന്ന ലക്ഷ്യത്തിലേക്ക് മാരക കീടനാശിനികൾ പ്രയോഗിച്ചുള്ള കൃഷിരീതികൾ അവലംബിക്കുന്നത് വയനാട്ടിലെ മണ്ണിനെയും മനുഷ്യനെയും ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. വിഷവീര്യമുള്ള കീടനാശിനികൾ ഉപയോഗിക്കുന്നതോടെ അർബുദം, വൃക്കരോഗം തുടങ്ങിയവ ജില്ലയിൽ ആശങ്കാകുലമാംവിധം വ്യാപിക്കുകയാണ്.
കുടകിൽ വ്യാപകമായി ഇഞ്ചിയും വാഴയും കൃഷിചെയ്തിരുന്ന വയനാടൻ കർഷകരിൽ പലരും കനത്ത പാട്ടത്തുകയും കാലാവസ്ഥയുടെ തിരിച്ചടിയും കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇഞ്ചിയുടെ വൻ വലയിടിവും ഇതിന് ആക്കംകൂട്ടി. കുടകിൽ തദ്ദേശീയർ പലരും ഇഞ്ചികൃഷിയിലേക്ക് തിരിഞ്ഞതോടെ പാട്ടത്തിന് സ്ഥലം കിട്ടാൻ വൻ വില കൊടുക്കണമെന്ന അവസ്ഥയായി. വയനാട്ടിൽ തിരിച്ചെത്തിയ കർഷകരാവെട്ട, സ്വന്തം വയലുകളിലും തുച്ഛമായ തുക പാട്ടത്തിന് ലഭിക്കുന്ന വയലുകളിലും വ്യാപകമായി വാഴയും ഇഞ്ചിയും നടുകയാണ്. ഇൗ കൃഷിയിടങ്ങളിൽ ഉപയോഗിക്കാനാണ് കീടനാശിനികൾ കടത്തിെക്കാണ്ടു വരുന്നത്. വ്യവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരാണ് ഇവരിൽ ഏറെയും.
കർണാടക, തമിഴ്നാട് അതിർത്തി ജില്ലയായ വയനാട്ടിൽ രണ്ടു സംസ്ഥാനങ്ങളിൽനിന്നും കീടനാശിനികളെത്തുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കുള്ള കീടനാശിനികൾ കർഷകർതന്നെ അതിർത്തിക്കപ്പുറത്തുനിന്ന് കൊണ്ടുവരുകയാണ്. കീടനാശിനി കടത്ത് തടയാൻ ചെക്ക്പോസ്റ്റുകളിൽ ഫലപ്രദമായ സംവിധാനമില്ല. ഗന്ധമില്ലാത്തതിനാൽ ഇവയുടെ സാന്നിധ്യം അറിയാനാകില്ല. ഫ്യൂറഡാെൻറയും ഫോറേറ്റിെൻറയുമൊക്കെ ഗണത്തിൽപെട്ടവയാണ് കടത്തുന്നതിൽ അധികവും. ലേബലില്ലാത്ത പഴയ ടിന്നുകളിലേക്കും പാക്കുകളിലേക്കുമൊക്കെ മാറ്റിയാണ് പലരും ഇവ കൊണ്ടുവരുന്നത്. അതിനാൽ, സൂക്ഷ്മപരിശോധന നടത്തിയാലും ഇവ പിടികൂടുക എളുപ്പമല്ലെന്ന് ചെക്പോസ്റ്റ് അധികൃതർ പറയുന്നു.
കർണാടക, തമിഴ്നാട് അതിർത്തികളിൽ ഇവ സുലഭമാണെന്നത് ഇതിന് അനുകൂല സാഹചര്യമൊരുക്കുന്നു. കർണാടകയിൽ എൻഡോസൾഫാൻ 2011ൽ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു മാരക കീടനാശിനികൾക്കൊന്നും നിയന്ത്രണമില്ല. വയനാട്--തമിഴ്നാട് അതിർത്തിയിൽ താളൂർ, എരുമാട്, ഗുണ്ടല്‍പേട്ട് തുടങ്ങിയ ടൗണുകളിൽ കേരളത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ കടകൾതന്നെ സമീപകാലത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 2011 മേയിൽ ഫോറേറ്റ്, കാർബോഫ്യൂറാൻ, മീഥൈൽ പരാത്തിയോൺ, മോണോേക്രാട്ടോഫോസ്, മീഥൈൽ ഡെമിറ്റോൺ തുടങ്ങിയവയടക്കം 15 റെഡ് കാറ്റഗറി കീടനാശിനികൾ സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു.ഇതിനു പകരം താരതമ്യേന വീര്യംകുറഞ്ഞ മഞ്ഞ, പച്ച, നീല കാറ്റഗറിയിലുള്ള ഫിേപ്രാനിൽ, കാർബോസൾഫാൻ, ക്വിനാൽഫോസ്, കാർബാറിൽ തുടങ്ങിയവ കൃഷിവകുപ്പ് നിർദേശിച്ചു. എന്നാൽ, ഇവ ഫലപ്രദമല്ലെന്നു പറഞ്ഞ് വീര്യംകൂടിയവ തേടി കർഷകർ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.