വളര്‍ത്തുനായയെ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മാനന്തവാടി: വളര്‍ത്തുനായയെ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. വെണ്‍മണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു കണ്ണ് പൂര്‍ണമായും തകര്‍ന്നു. ആഴത്തില്‍ മുറിവേറ്റ നായ അവശ നിലയിലാണുള്ളത്.

രാത്രി അഴിച്ചുവിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മുറിവേറ്റതോടെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് തിരിച്ചെത്തുകയായിരുന്നു. പ്രദേശത്ത് മുമ്പും സമാന രീതിയില്‍ നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - Pet dog hacked by unknown persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.