കൊച്ചി: ചരിത്ര ബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവന നടത്തുന്ന എം.പിമാർ രാജ്യത്തിെൻറ മതേതര ജനാധിപത്യത്തിനു തന്നെ ഭിഷണിയാണെന്ന് കെ.എൽ.സി.എ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ദേശീയ ന്യൂനപക്ഷ കമീഷന് പരാതി നല്‍കി. ക്രൈസ്തവ മിഷനറിമാര്‍ രാജ്യത്തിെൻറ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നു പറഞ്ഞ ബി.ജെ.പി എം.പി ഭരത് സിങിനെതിരെയാണ് പരാതി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങള്‍ക്കെതിരായ പ്രസ്താവനയിലൂടെ എം.പി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണ്. എം.പി ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.