ലോകായുക്​ത ഓർഡിനൻസ്: ഹൈകോടതിയിൽ ഹരജി

കൊ​ച്ചി: സ​ർ​ക്കാ​റി​ന്‍റെ ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സ്​ ചോ​ദ്യം ചെ​യ്ത്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. പൊ​തു​സേ​വ​ക​ർ അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടാ​ൽ അ​വ​രെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​ൻ ലോ​കാ​യു​ക്ത​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​വ്യ​വ​സ്ഥ എ​ടു​ത്തു​ക​ള​യു​ന്ന​താ​ണ്​ ഓ​ർ​ഡി​ന​ൻ​സെ​ന്നും ഇ​ത്​​ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ നേ​മം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​റാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹ​ര​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ല​ട​ക്കം വി​വേ​ച​ന​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ ഹ​ര​ജി​ക്കാ​ര​ൻ ലോ​കാ​യു​ക്ത​യി​ൽ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കെ​യാ​ണ് ഓ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​ന്ന​ത്.

ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വു​ക​ൾ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ​യെ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന അ​പ്പീ​ൽ അ​തോ​റി​റ്റി​യാ​യി സ​ർ​ക്കാ​ർ മാ​റു​ന്ന ത​ര​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ്. ഇ​ത്​ നീ​തി നി​ർ​വ​ഹ​ണ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി തീ​ർ​പ്പാ​ക്കും​വ​രെ ഓ​ർ​ഡി​ന​ൻ​സ് ന​ട​പ്പാ​ക്കു​ന്ന​ത്​ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Petition against Lokayukta Ordinance in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.