ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിെൻറ നടപടിക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യം. മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുതാൽപര്യഹരജി സമർപ്പിച്ച ഡോ. ജോ ജോസഫ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അശാസ്ത്രീയവും, മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ് തമിഴ്നാടിന്റേതെന്നും അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ രണ്ട് ദിവസമാണ് ജലം തുറന്നു വിട്ടതെന്നും ഹരജിയിലുണ്ട്. ജനം പരിഭ്രാന്തിയിലായെന്നും, അർധരാത്രി വീടുപേക്ഷിച്ച് പോകേണ്ട സാഹചര്യമുണ്ടായെന്നും സത്യവാങ്മുലത്തിലുണ്ട്.
ഇത്തരം സാഹചര്യം തുടർന്നും ഉണ്ടാകുന്നത് തടയാൻ ഷട്ടറുകൾ തുറക്കുന്നത് അടക്കം എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകണമെന്നും ഡോ. ജോ ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.