ന്യൂഡൽഹി: ട്രിപ്ൾ ലോക്ഡൗൺ ഉള്ള തലസ്ഥാന നഗരിയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് 500 പേരെ ക്ഷണിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ പ്രൈവറ്റ് െസക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനാണ് പൊതുതാൽപര്യഹരജിയുമായി സുപ്രീംകോടതിയിൽ എത്തിയത്. വേലി തന്നെ വിളവ് തിന്നുന്നതിെൻറ വ്യക്തമായ ഉദാഹരണമാണ് സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് എന്നും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന നീക്കമാണിതെന്നും ഷാജഹാൻ ഹരജിയിൽ ബോധിപ്പിച്ചു.
കേരള സർക്കാറിെൻറ ഈ സത്യപ്രതിജ്ഞ ചടങ്ങ് പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്ന നിയമങ്ങളുടെയും പ്രോട്ടോകോളുകളുടെയും ലംഘനമാണ്. ഒന്നുകിൽ ചടങ്ങ് റദ്ദാക്കുകയോ അല്ലെങ്കിൽ സത്യപ്രതിജ്ഞ ചടങ്ങ് 75 പേരിൽ പരിമിതപ്പെടുത്തുകയോ വേണമെന്നാവശ്യപ്പെട്ടാണ് ഷാജഹാെൻറ ഹരജി. ഉന്നത വ്യക്തികളായ ക്രിസ്തീയ വൈദികൻ റവ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിെൻറയും മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെയും മരണാനന്തര ചടങ്ങുകളിലും കേരളത്തിൽ കോവിഡ് നിയന്ത്രണം ലംഘിക്കപ്പെട്ടിരുന്നുവെന്ന് ഷാജഹാൻ ചൂണ്ടിക്കാട്ടി.
അതിനാൽ 50 പേരിൽ കൂടുതൽ ഒരുമിച്ചു കൂടുന്ന ഏത് പൊതുപരിപാടിയും നിരോധിച്ചുകൊണ്ടുള്ള പൊതുമാർഗനിർദേശങ്ങൾ തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും സുപ്രീംകോടതി അഭിഭാഷക അഡ്വ. ഉഷാ നന്ദിനി മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ ഹൈകോടതിയിൽ ഹരജിയും ജഡ്ജിമാർക്ക് കത്തും.
ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച ലോക്ഡൗൺ, ട്രിപ്ൾ ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇതുസംബന്ധിച്ച നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ചികിത്സാ നീതി സംഘടന ജനറൽ സെക്രട്ടറി തൃശൂർ സ്വദേശി ഡോ. കെ.ജെ. പ്രിൻസാണ് ഹരജി നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അഭിഭാഷകനായ അനിൽ തോമസ് കത്ത് നൽകി.
ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി എറണാകുളം ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണൻ ചീഫ് ജസ്റ്റിസിനും കത്ത് നൽകിയിട്ടുണ്ട്.മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന െപാലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.